Thursday, April 3, 2025

ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’

രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ ആകെത്തുക ആണ് ഈ ചിത്രത്തിൽ. അനീതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്തോറും പ്രത്യാശയുടെ വെളിച്ചവും അതിനെ ലക്ഷ്യമാക്കിയുള്ള ഉറച്ച കാൽവെപ്പുമുണ്ടവരിൽ.

സ്നേഹവും സന്തോഷവുമാണ് അവരെയെല്ലാം ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതും. പല പരുക്കൻ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിലും കടിഞ്ഞാൺ പിടിവിട്ടു പോയ അനേകം മനുഷ്യരുടെ മനസ്സിലൂടെയും ജീവിതത്തിലൂടെയും കടന്നുപോകുന്ന വികാര- വിചാരങ്ങളുടെ ഉള്ളോഴുക്കാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും സംവിധായകൻ പറഞ്ഞു വെക്കുന്നത്. ചുറ്റിലും ക്ഷോഭ്യമായ ശക്തമായ അടിയൊഴുക്കുള്ള വെള്ളക്കെട്ടിൽ അകപ്പെടുന്ന മനുഷ്യരുടെ കഥ.

അതിജീവനത്തിന്റേത് മാത്രമല്ല,കൊടിയ നീതികേട് അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ ജീവിതം കൂടിയാണ് ഈ സിനിമ. കുട്ടനാട്ടിലെ മദ്ധ്യവർഗ്ഗത്തിൽ പെട്ട ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം കൂടിയാണിത്. ആഅ വീട്ടിലെ അമ്മയ്ക്ക് കൂട്ടായി എത്തുന്ന മരുമകളും അവളുടെ ഭർത്താവും അടങ്ങുന്ന ഒരു ചെറിയ കുടുംബം. എന്നാൽ രോഗാതുരനായി തീരുന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ ദുരവസ്ഥയും അതിനിടയിൽ അപ്രതീക്ഷിതമായി എത്തുന്ന മഹാമാരിയും അത് വരെയുള്ള ജീവിതത്തെയും കണക്കൂട്ടലുകളെയും അപ്പാടെ തെറ്റിച്ച് കളഞ്ഞു.

കലങ്ങി മറിഞ്ഞ് ഇളകിയാർക്കുന്ന ഭൂമിയും ആകാശവും പോലെ അവളുടെ മനസ്സും പ്രേക്ഷകർക്ക് കാണാം. കര കവിഞ്ഞൊഴുകുന്ന വെള്ളവും തടകെട്ടി മനസ്സിൽ പിടിച്ചു നിർത്തിയ  അന്ത:ക്ഷോഭങ്ങളും ഓരോ കഥാപാത്രങ്ങളിലും പ്രകടമാണ്. ഉർവശിയും പാർവതി തിരുവോത്തും ഒരുപോലെ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ‘ഉള്ളൊഴുക്ക്’. ശരിയും തെറ്റും പരസ്പരം അoഗീകരിക്കപ്പെടുന്ന ജീവിതസഹചര്യങ്ങൾ ചിത്രത്തിലുടനീളം കാണാം. നിശബ്ദതയും ചിലപ്പോൾ സംസാരിക്കുകയും വലിയൊരു ആശയം കൈമാറുകയും ചെയ്യാറുണ്ട്. ഒരു പക്ഷേ ഉർവശിയുടെ കഥാപാത്രം അത്തരമൊന്നാണ്.

പാർവതി തിരുവോത്തും ഉർവശിയും ഒരുപോലെ നിറഞ്ഞു നിന്ന സിനിമയാണ് ‘ഉള്ളൊഴുക്ക്’. ആത്മസംഘർഷം ആഅ മഴവെള്ളം സിനിമയുടെ അവസാനം വരെ പ്രേക്ഷകമനസ്സുകളിലും തിക്കുമുട്ടി നിന്നു. പ്രശാന്ത് മുരളി. അർജുൻ, അലൻസിയർ എന്നീ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കറി ആൻഡ് സയനൈഡിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമി എന്നാ സംവിധായകന്റെ കഴിവ് വ്യക്തമായി തെളിഞ്ഞു കാണാം ‘ഉള്ളൊഴുക്കിൽ. തങ്ങളുടെ കഥാപാത്രങ്ങളിൽ ഒറീജിനാലിറ്റി കൊണ്ട് വന്നു കൊണ്ട് അതിവൈകാരികതയിലേക്ക് തള്ളിവീടാതെ വിജയിപ്പിക്കുവാൻ  അവർക്കായി.

സിനിമയിലൂടെ മാത്രമല്ല, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ  പ്രേക്ഷകരെ അനുഭവിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ കാതൽ. സിനിമയുടെ പശ്ചാത്തലത്തിന് അനുസൃതമായ സംഗീതം ചിറ്റപ്പെടുത്തിക്കൊണ്ട് സുഷിനും ശ്രദ്ധേയമായി. സിനിമകണ്ട് തിയ്യേറ്ററിൽ നിന്നും കഥാപാത്രങ്ങളുടെ അതേ ആത്മപീഡയുമായി പുറത്തേക്കിറങ്ങുന്ന പ്രേക്ഷകർ.. അതെ, അതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

0
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.

‘തുണ്ടി’ൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയും; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്

0
തല്ലുമാല, അയൽവാശി തുടങ്ങിയവയാണ് ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. പൊലീസ് കഥയാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റിയാസ് ഷെരീഫും കണ്ണപ്പനുമാണ്.

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

0
'ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം'

കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി നായകന്‍; പിറന്നാള്‍ ദിനത്തില്‍ ട്രൈലറുമായി റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം

0
കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.  

കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം

0
മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍.