വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്. സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്. ആൻറണി വർഗീസ്, ഷൈൻ ടോം ചാക്കോ, ബേസിൽ ജോസഫ്, അന്ന രേഷ്മ രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രമാണ് എക്സിറ്റ്. തമിഴ് നടൻ രീരയം, റെനീഷ റഹ്മാൻ, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് നിഷാദ് യൂസഫ്.
Also Read
കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...
സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.
‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.