Wednesday, April 2, 2025

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍. തിരുവനന്തപുരത്തുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് രംഗത്തെത്തി. ‘പ്രിയപ്പെട്ട ഹരിഹരപുത്രന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളത്തില്‍ പ്രശസ്തമായ ഒരുപാട് ചിത്രങ്ങളുടെ ഫിലിം എഡിറ്റര്‍ ആയിരുന്ന പുത്രന്‍ സാറിന്‍റെ ദേഹവിയോഗത്തില്‍ പ്രാര്‍ത്ഥനയോടെ’- മധുപാല്‍ കുറിച്ചിട്ടു. മലയാള സിനിമയില്‍ അദ്ദേഹം അസിസ്റ്റന്‍റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍ എഡിറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ‘വിലയ്ക്കുവാങ്ങിയ വാങ്ങിയ വീണ’ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്‍റ് എഡിറ്ററായി തുടക്കം.

കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റര്‍ ആയി വിത്തുകള്‍ എന്ന ചിത്രത്തിലും ജോലി ചെയ്തു. സ്വതന്ത്ര്യ എഡിറ്ററായി ആദ്യമായി എത്തുന്നത് 1979- ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലി എന്ന ചിത്രത്തിലൂടെയാണ്.  പിന്നീട് വിവാഹിതരെ ഇതിലെ, സര്‍വകലാശാല, തലമുറ, ചകോരം, നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സുഖമോ ദേവി, ഏപ്രില്‍ 18, ശേഷക്രിയ, പഞ്ചാബി ഹൌസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വടക്കുംനാഥന്‍, ചതിക്കാത്ത ചന്ദു, ചോക്കളേറ്റ്, പാണ്ടിപ്പട, തൊമ്മനും മക്കളും, സൂപ്പര്‍മാന്‍, ദ കാര്‍, തലമുറ, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു കെ പി ഹരിഹരപുത്രന്‍. അവസാനമായി എഡിറ്റ് ചെയ്ത സിനിമ സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേയ്റ്റ് ആണ്. സംസ്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

ചരിത്രം സൃഷ്ടിക്കാൻ ‘ഖുറൈഷി എബ്രഹാം’; ബുക്കിങ് കളക്ഷൻ 58- കോടിയിലേക്ക്

0
58- കോടിയിലേറെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ നേടി മലയാള സിനിമ ചരിത്രത്തിലേക്ക് കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ ആണ്  ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. ഓൾ...

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

0
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.

ടൊവിനോയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി; ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

0
ടൊവിനോ തോമസും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി ചിത്രം ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃതി ഷെട്ടിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

0
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍.

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.