Friday, November 15, 2024

‘എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന്

അപ്രതീഷിതമായിരാത്രിയിൽ ബസിന് മുന്നിലേയ്ക്ക് എടുത്തു ചാടുന്ന ഒരു അമ്മയും കുഞ്ഞും. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അതേ ബസിൽ യാത്ര ചെയ്യുന്ന ഇരുവരെയും സഹായിക്കുന്ന അതേ ബസിലെ മാധവൻ എന്ന ആൾ. തികച്ചും ഏറെ ദുരൂഹത നിറഞ്ഞ ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലൊ’ എന്ന ചിത്രം ഫെബ്രുവരി 23 ന് തിയ്യേറ്ററുകളിൽ എത്തുന്നു.

മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ. രേണു സൌന്ദർ, പൌളി വത്സൻ, ജിൻ വി ആന്റോ, പത്മരാജ് രതീഷ്, സജി വെഞ്ഞാറമ്മൂട്, ഷിബു ലബാൻ, നാൻസി, ശിവമുരളി, കണ്ണൻ സാഗർ, അരിസ്റ്റോ സുരേഷ്, തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്നു. നിർമ്മാണം എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഡി ആർ, ക്രിസ്റ്റി ഭായ് സി, ഛായാഗ്രഹണം ജഗദീഷ് വി വിശ്വം, എഡിറ്റിങ് അരുൺ ആർ എസ്, ഗാനരചന സനൽകുമാർ വള്ളിക്കുന്നം, സംഗീതം രാജ്മോഹൻ വെള്ളനാട്, ആലാപനം നജീം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ.

spot_img

Hot Topics

Related Articles

Also Read

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ മലയാളികള്‍

0
“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു.

‘ഓർമ്മകളിലെ അച്ഛൻ; പ്രിയങ്കരനായ റഹ്മാൻ’ ശ്രദ്ധേയ കുറിപ്പുമായി പത്മരാജൻ മകൻ അനന്തപദ്മനാഭൻ

0
ഹോട്സ് സ്റ്റാർ സീരീസ് “1000 ബേബിസ്’ എന്ന സൈക്കോ ത്രില്ലർ മൂവിയിൽ സിഐ അജയ് എന്ന കഥാപാത്രമായ റഹ്മാൻ ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ 32 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ പ്രിയ ഗുരു പത്മരാജന്റെ മകൻ അന്തപദ്മനാഭനും റഹ്മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൂടി അവിടം വേദിയാവുകയായിരുന്നു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

0
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.

പൃഥ്വിരാജ് ‘പേരുകേട്ട അച്ഛന്റെ പേരുകേട്ട മകൻ’

0
നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് പേരുകേട്ട അച്ഛന്റെ പേരുകേട്ട നടൻ. പ്രേക്ഷകന്റെ കാഴ്ചയും ആസ്വാദന അഭിരുചിയും  ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും ആദ്യമുള്ള കലാപരമായ മേന്മ. അത് പൃഥിരാജിൽ ഉണ്ടായിരുന്നു.

സൂരജും മലയാള സിനിമയുടെ പുതു പാട്ടുവഴിയും

0
പ്രശസ്ത കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനന്റെ ശിഷ്യൻ... ജനപ്രിയമായ കപ്പ ടി. വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകൻ...