മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രയിലർ റിലീസ്. ത്രില്ലറും തമാശയും നിറഞ്ഞ ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയയിലൂടെയാണ് ടീസർ റിലീസായത്. 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും പ്രദർശിപ്പിക്കും. . സാജി. എം ആൻറണിയുടേതാണ് കഥയും തിരക്കഥയും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൌസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, സുർജിത്, ബൈജു, അൽതാഫ്, വിനീത് വിശ്വം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം സാം സി . എസ്സ്, ഛായാഗ്രഹണം റണദീവ്.