മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും പ്രദർശിപ്പിക്കും. . സാജി. എം ആൻറണിയുടേതാണ് കഥയും തിരക്കഥയും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൌസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, സുർജിത്, ബൈജു, അൽതാഫ്, വിനീത് വിശ്വം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം സാം സി . എസ്സ്, ഛായാഗ്രഹണം റണദീവ്.
Also Read
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.
‘ഗംഗാധരന്‍ സര്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചൊരു മനുഷ്യസ്നേഹി’- ജി മാര്‍ത്താണ്ഡന്‍
ഗൃഹലക്ഷ്മി എന്ന ബാനര്‍ മലയാള സിനിമയ്ക്കു ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല. ആ ബാനറില്‍ ഒട്ടേറെ മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരന്‍ സര്‍ എന്ന നിര്‍മ്മാതാവാണ്.'
‘മൂന്നാംഘട്ട’ത്തില്‍ രഞ്ജി വിജയന്‍; മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് യു കെ യില്‍
പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച മൂന്നാംഘട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി വിജയന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്
യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.
കാത്തിരുന്നു കാത്തിരുന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘എമ്പുരാൻ’
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.