Wednesday, April 2, 2025

എന്‍റെ സത്യാവസ്ഥ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു’ റോക്കട്രി- ദി നമ്പി എഫക്ട്’ നെ കുറിച്ച് നമ്പി നാരായണന്‍

റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച്  മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍. ‘ഈ സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഒന്നും ചെയ്യാത്ത തന്നെ ചാരനാക്കി മുദ്ര കുത്തി ഉപദ്രവിക്കുകയാണുണ്ടായത്. അവിടെ നിന്നാണ് ഞാന്‍ എന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. എന്‍റെ സത്യാവസ്ഥ ലോകത്തോട് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. എന്നെ തെറ്റുകാരനായി മുദ്ര കുത്തിയ മീഡിയ തന്നെ ഇന്ന് എന്നോടു ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു- നമ്പി നാരായണന്‍ പറഞ്ഞു. ജീവിതകഥ സിനിമയാകുന്നു എന്നറിഞ്ഞപ്പോള്‍ കുറേപ്പേര്‍ അദ്ദേഹത്തെ നിരുല്‍സാഹപ്പെടുത്തുകയാണ് ഉണ്ടായത്. സ്റ്റേ കിട്ടുമെന്നും പറഞ്ഞു. എന്നാല്‍ സിനിമ എടുക്കുക എന്ന ഇച്ഛാശക്തി തീരുമാനത്തില്‍ നിന്നും പിന്നോട്ട് വ്യതിചലിപ്പിച്ചില്ല. നിരവധി ആശങ്കകള്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടായിരുന്നു. സംവിധായകനെ മാറ്റി മാധവന്‍ തന്നെ സംവിധാനത്തിനിറങ്ങി.

 ‘അദ്ദേഹം ഈ സിനിമയെ ഹൃദയത്തിലേക്കാണ് എടുത്തത്. അദ്ദേഹത്തിന് ഈ സിനിമയെടുക്കണമെന്ന് എന്നെക്കാള്‍ ദൃദാനിശ്ചയമുണ്ടായിരുന്നു. അതിലെ പല സീനുകളും കാണിക്കാന്‍ സാധിച്ചില. പ്രത്യേകിച്ചും കോടതിയിലെ സീനുകള്‍. എന്നിരുന്നാലും സിനിമ നന്നായി വന്നു. കോടികള്‍ ചെലവിട്ട് എടുത്ത ആര്‍. ആറിനോട് കാശ്മീര്‍ ഫയല്‍ പോലുള്ള രാഷ്ട്രീയ സിനിമകള്‍ക്കുമൊപ്പം ഒരു അവറേജ് ബജറ്റ് പടം പുരസ്‌കാരം നേടുമ്പോള്‍ തന്നെ സിനിമ വിജയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ സിനിമ കാണും. സിനിമ മലയാളത്തില്‍ സാമ്പത്തിക വിജയം നേടിയില്ല. കാരണം പ്രമോഷന്‍ ഒന്നും തന്നെയുണ്ടായില്ല. സിനിമയോടിയ തീയേറ്ററില്‍ പോലും ഒരു ബോര്‍ഡ് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്ധ്രയിലും തമിഴിലും ഹിന്ദിയിലും പടം മികച്ച കളക്ഷനാണ് നേടിയത്. അറുപതോളം ഹൃദയ ശസ്ത്രക്രിയകളാണ്‌ ഈ വരുമാനത്തില്‍ നിന്നും നടത്തിയത്. സാമ്പത്തിക ലാഭം ലഭിക്കാതെ അതൊന്നും ചെയ്യുക സാധ്യമല്ലല്ലോ. എന്‍റെ അഭിപ്രായത്തില്‍ സിനിമ വിജയിക്കുകയാണ് ചെയ്തത്. മാധവന്‍ നിലവില്‍ വാഷിങ്ടണ്‍ ഡിസിയിലാണ് അദ്ദേഹം ഫോണില്‍ സംസാരിച്ചു വെച്ചതേയുള്ളു. അദ്ദേഹവും സന്തോഷത്തിലാണ്.





spot_img

Hot Topics

Related Articles

Also Read

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

മികച്ച 250 സിനിമകളിൽ 35 മലയാള സിനിമകൾ; ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രമായി ‘ഹോം’

0
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ്  ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി...

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക്

0
ടൊവിനോ നായകനായി എത്തുന്ന ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫഫെബ്രുവരി 9 ന് തിയ്യേറ്ററുകളിലേക്ക് എത്തും. എസ്. അഇ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായാണ് ടൊവിനോ വെള്ളിത്തിരയിൽ എത്തുക.

അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

0
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്

0
മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്.