Friday, November 15, 2024

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

‘ഞങ്ങളൊക്കെ അദ്ദേഹത്തെ ​ഗം​ഗേട്ടൻ എന്നാണ് വിളിച്ചിരുന്നത്. സിനിമ അദ്ദേഹത്തിന്‍റെ  ഒരു ആത്മസുഹൃത്തായിരുന്നു എന്നുപറയാം. ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം. നമ്മളെ എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു. 2000- ലാണ് ശാന്തം എന്ന സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയുന്നത്. ഐ. എം വിജയനൊക്കെ അഭിനയിച്ച ശാന്തത്തിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. ആ സമയത്ത് ​ഗം​ഗേട്ടൻ വളരെയധികം സന്തുഷ്ടനായിരുന്നു. ‌പിന്നീട് എപ്പോൾ കാണുമ്പോഴും നല്ല സിനിമകൾ ചെയ്യാൻ ആ​ഗ്രഹിക്കുന്ന ​ഗം​ഗേട്ടനെയാണ് കാണാൻ സാധിച്ചത്.

 മാസങ്ങൾക്ക് മുൻപ് അവസാനമായി കണ്ടപ്പോഴും അദ്ദേഹം ചെയ്യാൻ ആ​ഗ്രഹിക്കുന്ന നല്ല സിനിമയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. നിർമാതാവെന്ന നിലയിൽ മാത്രമല്ല, സിനിമയിൽ എന്ത് കാര്യത്തിലും നമ്മളെ സഹായിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്ന സുഹൃത്തായിരുന്നു അദ്ദേഹം, സ്നേഹസമ്പന്നനായിരുന്നു. മലയാള സിനിമയുടെ ഒരു കാരണവരായിയിട്ടേ അദ്ദേഹത്തെ നമുക്ക് ഓർമിക്കാൻ സാധിക്കുകയുള്ളൂ. ചെറുതായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് പോലും പുതിയ ചിത്രമിറങ്ങുമ്പോൾ അദ്ദേഹം ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുമായിരുന്നു. പുതിയ സിനിമ ചെയ്യാൻ നമുക്ക് പ്രേരണയായി മാറുന്ന നിറസാന്നിധ്യമായിരുന്നു പി.വി. ഇത്രയും സ്നേഹസമ്പന്നനായ ഒരാളെ ഞാൻ ഇൻഡസ്ട്രിയിൽ കണ്ടിട്ടില്ല. ഒരിക്കൽ പോലും അദ്ദേഹം മുഖം കറുപ്പിച്ച് സംസാരിക്കുകയോ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്നും ആ ചിരിയോടെ ചേർത്ത് പിടിക്കുന്ന താങ്ങായിരുന്നു പി.വി’, ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, സംവിധായകന്‍ ഹരിഹരന്‍, മേയര്‍ ബീന ഫിലിപ്പ്, തുടങ്ങി  നിരവധി പ്രമുഖതാരങ്ങളും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.  




spot_img

Hot Topics

Related Articles

Also Read

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘വടി കുട്ടി മമ്മൂട്ടി’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
എലമെന്‍റ്സ് ഓഫ് സിനിമാസിന്‍റെ ബാനറില്‍ സംവിധായകരായ മാര്‍ത്താണ്ഡനും അജയ് വാസുദേവും എം ശ്രീരാജ് എ കെ ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്നു.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’

0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ടർബോ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

പുതിയ ടീസറുമായി  ‘മുറ’

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ...

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.