Thursday, April 3, 2025

‘എമ്പുരാന്റെ’ വരവും കാത്ത് ആരാധകർ; പോസ്റ്റർ റിലീസ് നവംബർ- 11 ന് ശനിയാഴ്ച

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘എമ്പുരാൻ’ പോസ്റ്റർ റിലീസ് നവംബർ 11- ശനിയാഴ്ച ഉണ്ടാകുമെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ആശീർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക്, തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന എമ്പുരാൻ ഒരു പാൻഇന്ത്യൻ മൂവിയാണ്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടോവിനോ തോമസ്, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

spot_img

Hot Topics

Related Articles

Also Read

മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി

0
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ആസിഫ്അലി പ്രധാനകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘ലെവൽ ക്രോസ്’ ടീസർ പുറത്ത്

0
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.  ജൂലൈ 26- ന് ഈ ചിത്രം തിയ്യേറ്ററുകളിൽ എത്തുക. https://www.youtube.com/watch?v=D2iT47KqS9w&ab_channel=ThinkMusicIndia ചിത്രത്തിന്റെ...

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

0
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.