പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. മുരളി ഗോപിയുടേതാണ് തിരക്കഥ. മാർച്ച് 27 നു രാവിലെ ആറുമണി മുതൽ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രദർശനം ആരംഭിക്കും.
Also Read
‘ആർ. ഡി. എക്സ് ജോഡികൾ’ ഷെയ്നും മഹിമാ നമ്പ്യാരും ഇനി ‘ലിറ്റിൽ ഹേർട്സി’ൽ; ഷൂട്ടിംഗ് പുരോഗമിക്കുന്നു
ആർ. ഡി. എക്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ജോഡികൾ ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസര പ്രദേശത്തുമായി പുരോഗമിക്കുന്നു.
‘ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇന്ദ്രൻസും ശങ്കറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ: ഡോക്ടർ വിജയന് കൈമാറി പ്രകാശനം ചെയ്തു.
ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു. മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.
‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...
കന്നട നടൻ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഒപ്പീസ്; പൂജ ചടങ്ങുകൾ നടന്നു
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. സിനമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഡിസ്ട്രിബ്യൂട്ടെഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫൻ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സന്തോഷ് തുണ്ടിയിൽ, ഹരിനാരായണൻ, എം എ നിഷാദ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.