മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിക്കൊപ്പം ഒന്നിച്ച് ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പൂജചടങ്ങുകൾ തമിഴ്നാട്ടിലെ ഏറ്റവും പുരാതനമായ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വെച്ച് നടന്നു. ചിത്രത്തിൽ നിഖില വിമൽ, സിദ്ദിഖ്, ശരത് അപ്പാനി, രഞ്ജി പണിക്കർ, മുരളി ഗോപി, ശാന്തി ബാലചന്ദ്രൻ, ഇന്ദ്രൻസ്, സരിത കുക്കു, തരികിട സാബു, തുടങ്ങി മികച്ച താരനിരകൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ഈ ചിത്രത്തിന് പേരിട്ടിട്ടില്ല.
Also Read
നീണ്ട ഇടവേളയ്ക്ക് ശേഷം ‘ജയ് ഗണേശി’ലൂടെ തിരിച്ചുവരവിനൊരുങ്ങി ജോമോൾ; വിവരങ്ങൾ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോമോൾ. ഉണ്ണി മുകുന്ദനാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.
വേറിട്ട ദൃശ്യാനുഭവം; ക്രൈംത്രില്ലറുമായി പ്രേക്ഷകരെ ഹരംകൊള്ളിച്ച് ‘രേഖാചിത്രം’
ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്...
പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.
‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍ പോസ്റ്റര്‍
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.
തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.