മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രയിലർ ലോഞ്ച് ഇവെന്റിൽ ‘ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും അത് കേവലം ഒരു സിനിമമാത്രമല്ലെന്നും ഈ ചിത്രത്തെക്കുറിച്ച് എന്ത് പറയണമെന്ന് അറിയില്ല എന്നും ചിത്രം നിങ്ങളോട് എല്ലാം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രേക്ഷകർക്ക് നന്ദി’ അദ്ദേഹം പറഞ്ഞു. മാർച്ച് 27 നാണ് ചിത്രം ആഗോള പ്രദർശനത്തിന് എത്തുക. മലയാളത്തിലെ ആദ്യത്തെ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ.
ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയുടേതാണ് തിരക്കഥ. പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, നന്ദു, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ, നൈല ഉഷ, സച്ചിൻ ഖേഡ്കർ, അനീഷ് ജി, സുരാജ് വെഞ്ഞാറമ്മൂട്, ജിജു ജോൺ, അനീഷ് ജി. മേനോൻ, തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്