Friday, April 4, 2025

എവിടേയും നില്‍ക്കാതെ ‘പ്രിയന്‍ ഓട്ടത്തിലാണ്’

ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് സമയത്തിന്. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലൂടെ പറയുന്നതും സമയമില്ലാതിരുന്നിട്ടുകൂടി സ്വന്തം കാര്യം മാറ്റി വെച്ച് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനോടുന്ന പ്രിയന്‍ എന്ന പ്രിയദര്‍ശനെക്കുറിച്ചാണ്. മാത്രമല്ല, എന്തും ഏറ്റെടുക്കുകയും അവസാനം അത് കുളമാക്കുകയും ഒടുവില്‍ എല്ലാ പ്രശനങ്ങളും ഒന്നിച്ചു പരിഹരിക്കുവാനുള്ള ഓട്ടവും. പ്രിയന്‍ അപൂര്‍വം ചിലരില്‍ ഒരാളല്ല. ഒരു പക്ഷേ നമുക്കിടയിലോ നമ്മള്‍ തന്നെയോ ആയിരിയ്ക്കും സിനിമയിലെ പ്രിയന്‍.

പ്രിയന്‍ അയാളുടെതായ ഒരുപാട് പ്രശനങ്ങളുമായി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. മാത്രമല്ല, മറ്റുള്ളവരുടെ പ്രശനങ്ങളില്‍ ശ്രദ്ധാലുവും ഹോമിയോപ്പതി ഡോക്ടറും ഒരു ഫ്ലാറ്റിന്‍റെ സെക്രട്ടറി കൂടിയാണ് പ്രിയന്‍. സിനിമയുടെ തുടക്കം മുതല്‍ സിനിമയുടെ അവസാനം വാരെ ഓരോ ആവശ്യങ്ങള്‍ക്ക് ഓടിക്കൊണ്ടിരിക്കുന്ന പ്രിയനെയാണ് കാണാന്‍ കഴിയുക. പ്രിയന്‍റെ ഓരോ വിഷമങ്ങള്‍ക്കും ടെന്‍ഷനുമൊപ്പമാണ് പ്രേക്ഷകനും സിനിമ കാണുന്നത്.

നമ്മുടെ ഇടയിലെ പ്രശ്നങ്ങളും പരിഹാരത്തിന്നായുള്ള നമുടെ നെട്ടോട്ടങ്ങളുമാണ് പ്രിയനിലും കാണാന്‍ കഴിയുക. ഒരുനിമിഷം നമ്മളും പ്രിയന്‍ തന്നെയായി മാറുന്നു. പ്രിയന്‍റെ ഓരോ പ്രശനങ്ങളും പരിഹരിച്ച് കാണുവാനാണ് നമ്മളും ആഗ്രഹിക്കുക. കുട്ടിക്കാലം തൊട്ട് മമ്മൂട്ടിയെ ആരാധനയോടെ കൊണ്ട് നടക്കുന്ന പ്രിയന്‍റെ മനസ്സിലുമുണ്ട് സിനിമ എന്ന സ്വപ്നം. നിരവധി പ്രശ്നങ്ങള്‍ പ്രിയനുണ്ടെങ്കിലും സിനിമ കേന്ദ്രീകരിക്കുന്നത് പ്രിയന്‍റെ മറ്റൊരു പ്രധാന പ്രശ്നത്തെ ആണ്. ആ പ്രശ്നത്തെ പ്രിയന്‍ എങ്ങനെ നേരിടും എന്ന ആകാംക്ഷയിലാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.

ചിത്രത്തില്‍ ഷറഫുദ്ദീനാണ് പ്രിയന്‍ എന്ന നായക കഥാപാത്രമായി എത്തുന്നത്. പ്രിയന്‍റെ ഭാര്യയായി എത്തുന്ന അപര്‍ണ്ണ ദാസും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. കുട്ടേട്ടന്‍ എന്ന കഥാപാത്രമായി എത്തുന്ന ബിജു സോപാനത്തിന്‍റെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടി. നൈല ഉഷ, ഹക്കിം ഷാജ ഹാന്‍, സ്മിനു സിജോ, ശുദ്ധി കോപ്പ, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, വീണ, വിജി, ഹരീഷ് പെങ്ങന്‍ തുടങ്ങിയവര്‍ മികച്ച അഭിനയമായിരുന്നു. ലിജിന്‍ ബoമ്പീനോയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും പി എം ഉണ്ണികൃഷ്ണന്‍റെ ഛായാഗ്രഹണവും അഭയദേവിന്‍റെയും അനില്‍ കുര്യന്‍റെയും തിരക്കഥയും ജോയലിന്‍റെ എഡിറ്റിങ്ങും കൊണ്ട് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രം ഗംഭീരമായിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നതും കൂടുതല്‍ മിഴിവേകുകയും ചെയ്തു. ഒരു മികച്ച ജനപ്രിയ ചിത്രമായി ഇതിനെ വിലയിരുത്താം.

spot_img

Hot Topics

Related Articles

Also Read

അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്  

0
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.

സിനിമാറ്റിക്കിലേക്കൊരു വൈലോപ്പിള്ളിക്കവിത- ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

0
മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ മുൻനിർത്തിക്കൊണ്ട് ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ഫസ്റ്റ് ലുക്ക്...

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.

നടിയും നർത്തകിയുമായ  ബേബി ഗിരിജ അന്തരിച്ചു

0
ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു.

ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’

0
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍  അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.