Friday, November 15, 2024

എസ് ജാനകി : സംഗീതത്തിന്‍റെ തേനും വയമ്പും

‘ജാനകിയമ്മ’ എന്ന പേരുള്ള ഗായികയും ആ പേരും ശബ്ദവും പാട്ടുമെല്ലാം മലയാള ചലച്ചിത്ര ഗാനത്തിന്‍റെ  എക്കാലത്തെയും ഹരമായിരുന്നു.അന്യഭാഷാ ഗായികയായിരുന്നെങ്കിലും മലയാള സിനിമയിലവര്‍ വേരുറച്ച കാലം തൊട്ട് അനേകം പാട്ടുകളിലൂടെ ആ നാദം നമുക്കും സ്വന്തമായി.ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച് വ്യത്യസ്തങ്ങളായ ഇന്ത്യൻ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങളാലപിച്ച ജാനകിയമ്മ മല യാളത്തിന്‍റെ ‘ദത്തുപുത്രി’എന്നാണ് അറിയപ്പെടുന്നത്. ജനിച്ചപ്പോൾ തന്നെ സംഗീതത്തിന്‍റെ  മധുരവുമായാ ണ് ജാനകി പിറന്നത്. മൂന്നാമത്തെ വയസ്സിൽ സംഗീതത്തോടുള്ള താല്പര്യം പ്രകടമാക്കാൻ തുടങ്ങിയതോടെ അമ്മാവനായ ഡോ ചന്ദ്രശേഖർ ആയിരുന്നു സംഗീതപഠനത്തെ പ്രോത്സാഹിപ്പിച്ചത്.ആ പിന്തുണയുടെ ബലത്തിൽ മദ്രാസിൽ സംഗീത പഠനത്തിനെത്തുകയും അവിടെ ആകാശവാണി നടത്തിയ ദേശീയതല ഗാനാലാപന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ജാനകിയമ്മയുടെ ശബ്ദം ശ്രദ്ധേയമാവുകയും ചെയ്തു. മദ്രാസ് എ വി എം സ്റ്റുഡിയോയിൽ ജോലിക്ക് കേറിയ ജാനകിയമ്മ പിന്നീട്  സിനിമകളിലെ തിരക്കുകളിലേക്ക് ചേക്കേറി.

നായികയ്ക്ക് മാത്രമല്ല,കുട്ടികൾക്ക് വേണ്ടിയും സിനിമയില്‍ പാടിയിട്ടുണ്ട് ജാനകിയമ്മ.മുതിര്‍ന്ന സ്ത്രീയു ടെ സ്വരത്തില്‍ നിന്നും കുട്ടികളുടെ സ്വരത്തിലേക്കുള്ള ജാനകിയമ്മയുടെ ശബ്ദ വിന്യാസവും വിജയ കരമായിരുന്നു.ആസ്വാദകര്‍ അത്രയേറെ ഇഷ്ട്ടത്തോടെയായിരുന്നു ആ പാട്ടുകളെ സ്വീകരിച്ചതും. കുട്ടിത്തം നിറഞ്ഞ സ്വരത്തിലേക്ക് മാറുമ്പോഴുഉള്ള പാട്ടിന്‍റെ ഭംഗി മലയാളികൾ ഏറെ ആസ്വദിച്ചു. അതിൽ രവീന്ദ്രൻ മാഷുടെ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ “കോക്കാമന്തീ കോനനിറച്ചി ആരിക്കു വേണം” എന്ന കുട്ടിയുടെ ശബ്ദത്തിൽ ജാനകിയമ്മ പാടിയ പാട്ട് ശ്രദ്ധേയമായി.’തൂശി കണ്ടപുന’എന്ന തമിഴ് ചിത്രത്തിലും ജാനകിയമ്മ അഞ്ചു വയസുള്ള കുട്ടിയുടെ ശബ്ദത്തിൽ പാടി.സംഗീതത്തെ തപസ്സായി കണ്ടു കൊണ്ട് ആ കലയെ  ഉപാസിച്ചു പോന്നു  ഋഷിതുല്യയായ ഗായിക.പാടുന്നത് താനല്ല, തന്‍റെ ഉള്ളിലിരിക്കു ന്ന ഈശ്വര ചൈതന്യമാണെന്ന് ജാനകിയമ്മ വിശ്വസിക്കുന്നു.

“ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ “..’മിന്നുന്നതെല്ലാം പൊന്നല്ല’എന്ന ചിത്രത്തിന് വേണ്ടി പി എൻ ദേവിന്‍റെ  വരികൾക്ക് എസ് എൻ ചാമി ഈണമിട്ട പാട്ട് പാടിക്കൊണ്ടാണ് ജാനകിയമ്മ മലയാളത്തിൽ അരങ്ങേറ്റം കു റിക്കുന്നത് .മലയാളത്തിൽ ആയിരത്തി ഇരുന്നൂറിൽ പരം ഗാനങ്ങൾ പാടിയ ജാനകിയമ്മയുടെ പാട്ടുകളെ ല്ലാം സൂപ്പർ ഹിറ്റായിരുന്നു. ജാനകി എന്ന ഗായിക മലയാളത്തിന്‍റെ സ്വന്തം ‘ദത്തുപുത്രി’യായി മാറുന്നത് എം എസ് ബാബുരാജ് സംഗീതം നൽകിയ പാട്ടുകളിലൂടെയാണ്.1968ൽ ഇറങ്ങിയ ‘കടൽ’എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയും ബാബുരാജും  ചേർന്നൊരുക്കിയ”ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും.. കരയുമ്പോൾ കൂടെകരയാൻ എൻനിഴൽ മാത്രം വരും “…മലയാളത്തിൽ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട മനുഷ്യന്‍റെ റിയലിസ്റ്റിക്കായ ദുഃഖത്തെ ഒപ്പിയെടുക്കുന്ന ഗാനമാണിത്. സ്വകാര്യ ജീവിത ദുഃഖങ്ങൾക്കിടയിൽ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന എത്രയോ മനുഷ്യര്‍ അന്നും ഇന്നും ഈ പാട്ടി നെ ആശ്രയിച്ചു.അതിലെ അർത്ഥവത്തായ വരികൾക്ക് ജാനകിയമ്മ കൊടുത്തിരിക്കുന്ന ഓരോ ഭാവങ്ങളെയും ബാബുരാജ് എന്ന സംഗീത മാന്ത്രികൻ പകര്‍ന്നെടുത്തു.

‘മിടുമിടുക്കി’ എന്ന ചിത്രത്തിലെ യേശുദാസും ജാനകിയും ചേർന്നു പാടിയ അകലെയകലെ നീലാകാശം’, ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ “വൈക്കത്തഷ്ടമി നാളിൽ“ തുടങ്ങിയ ഗാനങ്ങളും സ്വീകരിക്കപ്പെട്ടു.പി ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടിൽ ഒരു പാട് ഹിറ്റ് ഗാനങ്ങളും മലയാളത്തിലുണ്ടായി’.പരീക്ഷ’ എന്ന ചിത്രത്തിലെ എൻ പ്രാണനായകനെ “,…”അവിടുന്നെൻ ഗാനം കേൾ ക്കാൻ “..’മൂടുപടത്തിലെ “തളിരിട്ട കിനാക്കൾ തൻ “…’തച്ചോളി ഒതേനനി’ലെ “ഒന്നിങ്ങു വന്നെങ്കിൽ “..’ഭാർഗ്ഗ വി നിലയ’ത്തിലെ “വാസന്തപഞ്ചമി നാളിൽ “..”പൊട്ടാത്ത പൊന്നിൻ “..”പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു“,’തറവാട്ടമ്മ’യിലെ “ഒരു കൊച്ചു സ്വപ്നത്തിൻ”…’അന്വേഷിച്ചു കണ്ടെത്തിയില്ല’എന്ന ചിത്രത്തി ലെ “താമരക്കുമ്പിളല്ലോ മമ ഹൃദയം “..ബി വസന്തയും ജാനകിയും ചേർന്നു പാടിയ “പാവനമാം ആട്ടിടയാ “, ’ഇരുട്ടിന്‍റെ ആത്മാവി’ലെ “ഈറനുടുത്തും കൊണ്ടമ്പലം ചുറ്റും ‘മനസ്വിനി’യിൽ യേശുദാസും ജാനകിയും ചേർന്നു പാടിയ “പാതിരാവായില്ല “, ‘അമ്പല പ്രാവി’ലെ “താനേ തിരിഞ്ഞും മറിഞ്ഞും’…തുടങ്ങിയ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്.

ബാബുരാജ് മലയാള ചലച്ചിത്ര സംഗീത ലോകത്തിന് സ്വന്തം ബാബുക്കയാണ്.പ്രമുഖരായ അനേകം ഗാനരചയിതാക്കളുടെ വരികൾക്ക് ഈണമിട്ടു കൊണ്ട് അതിനു ശബ്ദം നൽകാൻ അദ്ദേഹം മറ്റാരെയും  ആലോചിച്ചില്ല,ജാനകിയമ്മ തന്നെ.വയലാർ രാമവർമ്മയുടെ മനോഹരമായ വരികൾ ബാബുരാജീന്‍റെയും ജാനകിയമ്മയുടെയും സംഗീത സമന്വയം കൊണ്ടു സമ്പന്നമായിട്ടുണ്ട്. 1965ൽ ഇറങ്ങിയ ‘കാട്ടുതുളസി’യി ലെ “സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ “..’പുത്തൻ വീട്ടി’ലെ “മഴമുകിലൊളി വർണ്ണൻ”, ‘ഭദ്ര ദീപ’ത്തിലെ “കാളിന്ദി തടത്തിലെ രാധാ”..യൂസഫലി കേച്ചേരി രചിച്ച പ്രിയ എന്ന ചിത്രത്തിലെ “ആടാനു മറിയാം“..തുടങ്ങിയ പാട്ടുകൾ ബാബുരാജിന്‍റെ സംഗീതത്തിൽ ജാനകിയമ്മ പാടിയ ശ്രദ്ധേയമായ ഗാനങ്ങ ളാണ്.

“മോഹം കൊണ്ട് ഞാൻ ദൂരെയെതോ “… 1983ൽ ഇറങ്ങിയ ‘ശേഷം കാഴ്ചയിൽ’ എന്ന  ചിത്രത്തിന് വേണ്ടി കൊന്നിയൂര്‍ ഭാസിയുടെ വരികൾക്ക് സംഗീതം കൊണ്ട് സൗന്ദര്യം നൽകിയ ജോൺസൻ മാഷിന്‍റെ ഹിറ്റ് പാട്ടുകളിലൊന്ന്.ജാനകിയമ്മ അതിൽ തന്‍റെ ശബ്ദം കൊണ്ട് ആ പാട്ടിന് ജീവനും നൽകിയിരിക്കുന്നു. മലയാളികൾ ഹൃദയത്തോട് ചേർത്തു വെച്ച പാട്ടാണിത്.ഇതേ വർഷം തന്നെയിറങ്ങിയ ‘കൂടെവിടെ’എന്ന ചിത്രത്തിൽ ഒ എൻ വി രചിച്ച “ആടി വാ കാറ്റേ” എന്ന ഗാനവും സൂപ്പർ ഹിറ്റായി.ഇളയരാജയുടെ സംഗീതത്തിൽ ജാനകിയമ്മ ‘ഓളങ്ങൾ’ എന്ന ചിത്രത്തിന് വേണ്ടി പാടിയ “തുമ്പി വാ തുമ്പക്കുടത്തി ൻ”,’ആലോല’ത്തിലെ”വീണേ വീണേ”, ‘ആ രാത്രി’യിലെ “കിളിയേ കിളിയേ “, തുടങ്ങിയ പാട്ടുകൾ ജനപ്രിയമായിരുന്നു.കെ രാഘവൻ മാഷ് ഈണമിട്ട ‘അമ്മയെ കാണാൻ’എന്ന ചിത്രത്തിലെ “ഉണരുണരൂ ഉണ്ണിപ്പൂവേ “..”കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ “… നഗരമേ നന്ദിയിലെ “മഞ്ഞണി പൂ നിലാവ് “..’തേനും വയമ്പി’ലെ “തേനും വയമ്പും “എന്നി ഗാനങ്ങളും മലയാളത്തെ സമ്പന്നമാക്കി.

“രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല “…’അവളുടെ രാ’വുകൾ എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനം കേൾക്കാ ത്തവർ ചുരുക്കമായിരിക്കും.ജാനകിയമ്മ അതിനു നല്കി  പാടിയിരിക്കുന്ന  ഫീലിങിന് യുവത്വത്തിന്‍റെ ഒരു കാലചക്രം തന്നെ പതിഞ്ഞു കിടപ്പുണ്ട്. എ ടി ഉമ്മർ സംഗീതം നൽകിയ ഗാനങ്ങൾക്കുള്ള സൗന്ദര്യത്തിനു വശ്യതയുണ്ട്,ആർദ്രതയുണ്ട്.’അംഗീകാര’ത്തിലെ “നീലജലാശയത്തിൽ”, ‘ആൽമര’ത്തിലെ “പിന്നെയുമിണ ക്കുയിൽ “,’ഒരു പിടി അരി’യിലെ “അത്തം പത്തിന് “,’ഉത്സവ’ത്തിൽ യേശുദാസും ജാനകിയും ചേർന്നു പാടി യ “സ്വയംവരത്തിനു “, “ആദ്യസമാഗമ ലജ്ജയിൽ “,’മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ ജെറി അമൽ ദേവ് സം ഗീതം നൽകിയ “മഞ്ഞണിക്കൊമ്പിൽ”,’കാണാമറയത്ത്’എന്ന ചിത്രത്തിന് വേണ്ടി ശ്യാം ഈണമിട്ട “കസ്തൂരി മാൻ കുരുന്നേ “..’തൃഷ്ണ’യിലെ “മൈനാകം കടലിൽ “,’സമസ്യ’യിലെ “അടിതൊട്ട് മുടിയോളം “,’കള്ളിയങ്കാട്ട് നീലി’യിലെ “നിഴലായ് ഒഴുകി വരും “, ‘ഇടിമുഴക്ക’ത്തിലെ “കാലം തെളിഞ്ഞു “..’അങ്ങാടി’യിലെ “കണ്ണും ക ണ്ണും തമ്മിൽ തമ്മിൽ “,’കര’യിൽ എം ജി രാധാകൃഷ്ണൻ ഈണമിട്ട “മൗനമേ “,”കുടയോളം ഭൂമി”,’ചാമര’ത്തി ലെ”നാഥാ നീ വരും”,കെ ജോയ് ഈണമിട്ട “ലളിതാ സഹസ്രനാമം”,തുടങ്ങിയ ഗാനങ്ങളും ഇന്നും മലയാള ത്തിൽ സൂപ്പർ ഹിറ്റാണ്.

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ സിംഹഭാഗവും പുരുഷാരവം കൊണ്ട് സമ്പന്നമായപ്പോൾ സംഗീത സംവിധാനത്തിൽ ഉഷാ ഖന്ന എന്ന സംഗീതജ്ഞയുടെ പേര് വേറിട്ടു നിന്നു. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ വിജയം കൊയ്ത ആദ്യ വനിത.സംഗീതജ്ഞനായ മനോഹർ ഖന്നയുടെ മകൾ.മലയാളത്തിലും ഉഷാഖന്ന സംഗീ തം നൽകിയ ഗാനങ്ങളില്‍ ജാനകിയുടെ ആലാപനം കൂടിയായപ്പോൾ സൂപ്പർ ഹിറ്റായി.  മൂടൽ മഞ്ഞിലെ “ഉണരൂ വേഗം നീ”,”മാനസ മണിവേണുവിൽ ഗാനം”…തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.ബാബുരാ ജിന്‍റെ സംഗീതത്തിൽ ഒട്ടനവധി ഗാനങ്ങൾ ആലപിച്ച ജാനകി സലിൽ ചൗധരി ഈണമിട്ട ഹിറ്റ് ഗാനങ്ങൾ ഇ ന്നും ഹരമാണ് മലയാളികൾക്ക്.സ്വപ്നത്തിലെ”മഴവിൽക്കൊടി കാവടി”,’വിഷുക്കണി’യിലെ “മലർക്കൊടി പോലെ”,’മദനോത്സവ’ത്തിലെ “സന്ധ്യേ കണ്ണീരിലെന്തേ”,”ഈ മലർ കന്യകൾ”,”രാഗത്തിൽ യേശുദാസും ജാ നകിയും ചേർന്നു പാടിയ “ഇവിടെ കാറ്റിനു സുഗന്ധം”,തുടങ്ങിയ ഗാനങ്ങൾ മലയാളത്തിനു പ്രിയങ്കരമായി.

എം ബി ശ്രീനിവാസ് മലയാളത്തിൽ ചെയ്ത ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ജാനകിയമ്മ പാടിയിട്ടുണ്ട്.മിതമായ സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന സംഗീതജ്ഞന്നായിരുന്നു എം ബി ശ്രീനിവാസ്.ആ അത്ഭുത ത്തിന്‍റെ കൂടെ ജാനകിയമ്മയുടെ സ്വരമാധുര്യം ലയിച്ചു ചേരുമ്പോൾ സംഗീത ലോകത്തിന്‍റെ മറ്റൊരാനന്ദം കൂടി നമ്മൾ അനുഭവിച്ചറിയുന്നു. ‘ഓമനത്തിങ്കൾ’എന്ന ചിത്രത്തിന് വേണ്ടി ബിച്ചുതിരുമല രചിച്ച “ഓല ഞ്ഞാലിക്കുരുവി“..’അപരാധി’യിലെ “കൊട്ടിയടച്ചൊരെൻ”,’കന്യാകുമാരി’യിൽ യേശുദാസും ജാനകിയും ചേർന്നു പാടിയ ചന്ദ്രപ്പളുങ്കു മണിമാല” ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ’എന്ന ചിത്രത്തിലെ “നളന്ദ തക്ഷശിലാ”.. എം എസ് വിശ്വനാഥൻ ഈണമിട്ട ‘ജീവിക്കാൻ മറന്നു പോയ സ്ത്രീ’യിലെ “വീണ പൂവേ “… ‘ചന്ദ്രകാന്ത’ത്തിലെ “ആ നിമിഷത്തിന്‍റെ  നിർവൃതിയിൽ”,’യക്ഷഗാന’ത്തിലെ  “നിശീഥിനി നിശീഥിനി “, തുടങ്ങിയ ഗാനങ്ങളും മലയാള സിനിമയിലെ അമൂല്യ സമ്പത്താണ്.

മലയാള സംഗീതജ്ഞരിൽ ഗുരുതുല്യരാണ്‌ ദക്ഷിണാമൂർത്തി സ്വാമികളും ജി ദേവരാജൻ മാസ്റ്ററും.അക്കാ ലഘട്ടത്തിൽ മലയാള സിനിമയിൽ ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തിസ്വാമികളും നൽകിയ എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾ ഇന്നും വശ്യമായ ഭംഗിയോടെ നിലനിൽക്കുന്നു. സംഗീതത്തിന്‍റെ നിത്യ യൗവ നമാണ് അതിന്‍റെ  ജീവനാഢി.ജാനകിയമ്മ എന്ന ഗായികയുടെ സ്വരം കലരുമ്പോഴാണ് നമ്മൾ പാട്ടിന്‍റെ ആത്മാവിനെ തൊടുന്നത്.ദക്ഷിണാമൂർത്തി ‘പ്രസാദം’എന്ന ചിത്രത്തിന് വേണ്ടി സംഗീതം നൽകിയ “പുലയനാർ മണിയമ്മ “..’കണ്ണൂർ ഡീലെക്സി’ലെ “വരുമല്ലോ രാവിൽ”,’സ്ത്രീ’യിലെ “ഇന്നലെ നീയൊരു“, ’മറുനാട്ടിൽ ഒരു മലയാളി’യിലെ “മനസ്സിലുണരു “..മുത്തശ്ശിയിലെ “പമ്പയാറിൽ പനിനീർ”,’അശ്വതി’യിലെ യേശുദാസും ജാനകിയും ചേർന്നു പാടുന്ന “പേരാറിൻ തീരത്തോ “..’അരക്കള്ളൻ മുക്കാൽ കള്ള’നിലെ”മുല്ലപ്പൂ പല്ലിലോ “…’നൈറ്റ്‌ ഡ്യൂട്ടി’യിലെ “വില്വമംഗലം കണ്ടു”,തുടങ്ങിയ ജാനകി പാടി അനശ്വരമാക്കിയ ഗാനങ്ങൾ ദക്ഷിണാമൂർത്തി ഈണമിട്ട ശ്രദ്ധേയമായ ഹിറ്റ് പാട്ടുകളിൽ ചിലതാണ്. ദേവരാജൻ മാസ്റ്റർ ഈണമിട്ട പാട്ടുകളിലും ജാനകിയമ്മയുടെ ഹിറ്റുകളുണ്ട്. ‘കളിത്തോഴൻ’എന്ന ചിത്രത്തിലെ ജാനകിയും എ എം രാജയും ചേർന്നു പാടിയ “നന്ദനവനിയിൽ” ‘ചിത്രമേള’യിലെ “മദം പൊട്ടി ചിരിക്കുന്ന “,എന്നി ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.

“ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമെ മിഴിതുറക്കു”.. ‘പുകഴേന്തി’എന്ന പേരിൽ അറിയപ്പെ ടുന്ന വേലപ്പൻ നായർ എന്ന സംഗീതജ്ഞനെ പലർക്കും അപരിചിതമാണ്. എന്നാൽ അദ്ദേഹം ഈണം നൽ കിയ ഗാനങ്ങളോ എത്ര കേട്ടാലും മതി വരാത്തവ.സ്രഷ്ടാവിനെക്കാളും സൃഷ്ടി പേരും പെരുമയും നേടുന്ന അപൂർവ കാഴ്ചയാണ് പലപ്പോഴും കലാമേഖലകളിൽ. പുകഴേന്തി ഈണമിട്ട് ജാനകിയമ്മ പാടിയ ഈ ഗാനം പി ഭാസ്കരൻ മാഷ് എഴുതിയ ‘സ്നേഹ ദീപമേ മിഴി തുറക്കു’ എന്ന ചിത്രത്തിലെതാണ്. ‘വിത്തു’കളിലെ “ഗോ പുരമുകളിൽ “എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു.

‘തച്ചോളി ഒതേനനി’ൽ വയലാർ എഴുതി ആർ കെ ശേഖർ ഈണമിട്ട “അഞ്ജനക്കണ്ണെഴുതി “.. ‘റെസ്റ്റ് ഹൌ സ്’ എന്ന ചിത്രത്തിന് വേണ്ടി എം കെ അർജുനൻ മാഷിന്‍റെ സംഗീതത്തില്‍ ജാനകിയും പി ജയചന്ദ്രനും ചേർന്നു പാടിയ യദുകുല രതിദേവനെവിടെ”..’സ്ഥാനാർഥി സാറാമ്മ’യിൽ എൽ പി ആർ വർമ ഈണമിട്ട “അക്കരപ്പച്ചയിലെ“…’പകൽക്കിനാവി’ൽ ബി എ ചിദംബരനാഥ് ഈണമിട്ട “കേശാദിപാദം തൊഴുന്നേൻ “.. “നിദ്രതൻ നീരാഴി“…’ചൂള’യിൽ രവീന്ദ്രൻ മാഷ് ഈണമിട്ട് യേശുദാസും ജാനകിയും ചേർന്നു പാടിയ “സിന്ദൂര സന്ധ്യക്ക്‌ മൗനം”…’ജീവിതസമര’ത്തിൽ ലക്ഷ്മികാന്ത് പ്യാരെലാൽ ഈണമിട്ട “ചിന്നും വെൺതാരത്തിൻ “.. തുടങ്ങിയ ഗാനങ്ങൾ ജാനകിയമ്മ തന്‍റെ സ്വരം കൊണ്ട് ജീവൻ നൽകി. നിത്യഹരിത ഗാനങ്ങളുടെ സ്വരം ജാനകിയമ്മ എന്ന ഗായികയെ നമുക്ക് പ്രിയങ്കരിയാക്കുകയും ചെയ്യുന്നു.

തെന്നിന്ത്യൻ ചിത്രങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ജാനകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.മികച്ച ഗായികയ്ക്കു ള്ള ദേശീയ അവാർഡ് നാല് തവണ, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവ ണ, മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ് നാടിന്‍റെ അവാർഡ് 7തവണ,മികച്ച പിന്നണി ഗായികയ്ക്കുള്ള ആന്ധ്രാ സർക്കാരിന്‍റെ അവാർഡ് 10തവണ,2013ൽ പത്മഭൂഷൺ ലഭിച്ചെങ്കിലും അത് നിരസിച്ചു. സംഗീത ത്തിൽ അതുല്യമായ സംഭാവനകൾ നൽകിയ ഗായിക,എതിരിടാൻ മറ്റൊരു ഗായികയില്ലാതെ ഒറ്റയാളായി വർഷങ്ങളോളം അടക്കിവാണ ജാനകിയമ്മ എന്ന ഗായിക ഒടുവിൽ മൈസൂരിലുള്ള മാനസ ഗംഗോത്രിയി ലെ ഓഡിറ്റോറിയത്തിൽ വെച്ച് 2017ൽ സിനിമയിലും പൊതുവേദികളിലും പാടുന്നത് അവസാനിച്ചുവെന്ന് തന്‍റെ ലക്ഷകണക്കിന് വരുന്ന ആരാധകരെ സാക്ഷിയാക്കി അറിയിച്ചു.എങ്കിലും ജാനകിയമ്മയുടെ പാട്ടുകൾ നിലയ്ക്കുന്നില്ല… ആ ശബ്ദം കേട്ടല്ലാതെ ഒരു മലയാളിയുടെയും വരും ദിവസങ്ങൾ തീരുന്നുമില്ല…

spot_img

Hot Topics

Related Articles

Also Read

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.

മികച്ച സഹനടനും കോമഡി വെബ് സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു

0
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിലേക്ക്

0
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു

0
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.