Friday, April 4, 2025

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘എ രഞ്ജിത്ത് സിനിമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത പോസ്റ്റ് സുരാജ് വെഞ്ഞാറമ്മൂട്, ലിജോ ജോസ് പെല്ലിശ്ശേരി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആന്‍റണി വര്‍ഗീസ് പെപ്പെ, ബിജു മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പങ്ക് വെച്ചു.  നിഷാന്ത് സാറ്റു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാരെ പരിചയപ്പെടുത്തിക്കൊണ്ട് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത് നടി മഞ്ജു വാര്യരാണ്. ഒരു ഫാമിലി റൊമാന്‍റിക് ത്രില്ലര്‍ ചിത്രമാണ് എ രഞ്ജിത്ത് സിനിമ’.

ഹരിശ്രീ അശോകന്‍, കോട്ടയം രമേഷ്, ജാസി ഗിഫ്റ്റ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ജയകൃഷ്ണന്‍, ജെ പി, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ജോര്‍ഡി ഈരാറ്റുപേട്ട, ശോഭ മോഹന്‍, സബിത ആനന്ദ്, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ചിത്രം നിഷാദ് പീച്ചിയും ബാബു ജോസഫും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ ചേര്‍ന്നാണ്. റഫീഖ് അഹമ്മദ്, അജീഷ് ദത്തന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം ചിട്ടപ്പെടുത്തുന്നു.  

spot_img

Hot Topics

Related Articles

Also Read

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

പുള്ളുവൻ കഥയുമായി ‘മായമ്മ’; ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

‘സ്വർഗ്ഗ’ത്തിൽ ഇനി മഞ്ജു പിള്ളയും

0
പാലായിൽ ആണ് നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.  ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.