ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പറയുന്ന ചിത്രമായിരിക്കും ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഗാനങ്ങളും വൈറലായി കഴിഞ്ഞിരുന്നു.
ഒരു സ്റ്റൈലിഷ് ആക്ഷൻ- വയലൻസ് മൂവിയായിരിക്കും മാർക്കോ എന്നു അണിയറ പ്രവർത്തകർ പറഞ്ഞു. ഇമോഷൻ രംഗങ്ങളും സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്. ബോളിവൂഡിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ടർബോ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ്, യുക്തി തരേജ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കെ ജി എഫി ലൂടെ പരിചിതനായ രവി ബസ്റൂർ ആണ് സംഗീതം, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.