സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രംകൂടിയാണ് ‘മരണമാസ്സ്’. സംവിധായകൻ ശിവപ്രസാദും സിജുസണ്ണിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ കത്സ സിജു സണ്ണിയുടേതാണ്. സിജു സണ്ണിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ് എന്നിവരാണു നിർമ്മാണം. ബേസിൽ ജോസഫ്, രാജേഷ് മാധവൻ, സിജു സണ്ണി, ബാബു ആൻറണി, പുലിയനം പൌലൊസ്, അനീഷ്മ അനിൽകുമാർ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിങ് ചമൻ ചാക്കോ
Also Read
മലയാളത്തിലെ നാഗവല്ലിയായി ‘ചന്ദ്രമുഖി 2‘ ല്‍ കങ്കണ- ട്രെയിലര്‍ പുറത്ത്
മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു
അഭിനേതാക്കളെ തേടുന്നു
നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്...
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.
തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.
‘വിശേഷം’ ടീമിന്റെ അടുത്ത ചിത്രം ‘വണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വിശേഷം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ഈ ടീം ഒന്നിച്ച് നിർമ്മിക്കുന്ന ചിത്രമാണ്...