Friday, April 4, 2025

ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഏപ്രിൽ 27 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങളാണ് ഷാനവാസ് മുൻപ് ചെയ്ത സിനിമകൾ. രഘുനാഥ് പലേരിയുടെതാണു കഥയും തിരക്കഥയും.  മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്നതാണ്  ചിത്രത്തിന്റെ കഥാപശ്ചാത്തലം. ‘ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.  സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

‘ബ്രോ ഡാഡി’ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകാനൊരുങ്ങി നടി  മീന

0
‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലാണ് മീന കോളേജ് വിദ്യാർഥിനിയുടെ വേഷത്തിലെത്തുന്നത്.

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.