Thursday, April 3, 2025

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

53- മത് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. താന്‍ ഏറെ ആഗ്രഹിച്ചു നേടിയ പുരസ്കാരം എന്നാണ് താരം വിശേഷിപ്പിച്ചത്. ‘രേഖ കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ചു. അന്നെനിക്ക് ഒന്നും മനസ്സിലായില്ല. ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു. വികൃതി, കനകം കാമിനി കലഹം, ഭീമന്‍റെ വഴി, ജന ഗണ മന, സോളമന്‍റെ തേനീച്ചകള്‍, സൌദി വെള്ളക്ക,  രേഖ  തുടങ്ങിയവയാണ് വിന്‍സി അലോഷ്യസ് അഭിനയിച്ച ചിത്രങ്ങള്‍. 

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ടാണ് പുരസ്കാര പ്രഖ്യാപനം ആരംഭിച്ചത്. 154- ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയത് മുപ്പതു സിനിമകളാണ്. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍. മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് കുഞ്ചാക്കോ ബോബന് ലഭിച്ചിട്ടുള്ളത്. അപ്പന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനു  മികച്ച തിരക്കഥാകൃത്തി നുള്‍പ്പെടെ ഏഴു പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് പി പി കുഞ്ഞികൃഷ്ണനും (ന്ന താന്‍ കേസ് കൊട്), സ്വഭാവനടിക്കുള്ള പുരസ്കാരം ദേവി വര്‍മ്മയും (സൌദി വെള്ളക്ക), നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനെയാണ്. മികച്ച ചിത്രമായി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരമായി വഴക്ക് എന്ന ചിത്രത്തിലൂടെ തന്‍മയ സോളിനെയും (പെണ്‍), ‘പല്ലൊട്ടി 90കിഡ്സ്’  എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഡാവിഞ്ചിയെയും (ആണ്‍) തിരഞ്ഞെടുത്തു. മികച്ച ഗായികയായി മൃദുല വാര്യരും (പത്തൊന്‍പതാം നൂറ്റാണ്ട്), മികച്ച ഗാനരചയിതാവായി റഫീക് അഹമ്മദിനെയും (ന്ന താന്‍ കേസ് കൊട്),  മികച്ച ഗായകനായി കബില്‍ കബിലനും മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ജനപ്രിയ ചിത്രമായും കലാമൂല്യമുള്ള സിനിമയായും തെരഞ്ഞെടുത്തത് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്ന താന്‍ കേസ് കൊട് ‘ എന്ന ചിത്രമാണ്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ‘പല്ലൊട്ടി 90കിഡ്സ്’ ആണ്.  മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് സി എസ് വെങ്കിടേശന്‍ അര്‍ഹനായി (സിനിമ ഭാവന ദേശങ്ങള്‍). മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ലഭിച്ചതു ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ ഷാഹി കബീറിനാണ്. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശം എസ് വിശ്വജിത്തിനും (ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും )എന്നീ ചിത്രങ്ങള്‍ അര്‍ഹമായി.

മികച്ച രണ്ടാമത്തെ ചിത്രം ‘അടിത്തട്ട്’ , ചിത്രസംയോജകന്‍ നിഷാദ് യൂസഫ്( തല്ലുമാല), മികച്ച കഥാകൃത്തു കെ എം കമല്‍ (പട), മികച്ച തിരക്കഥകൃത്ത് രതീഷ് പൊതുവാള്‍ ( ന്ന താന്‍ കേസ് കൊട്), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്‍റ് (ന്ന താന്‍ കേസ് കൊട്), മികച്ച കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ ( ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെല്‍വരാജ്(വഴക്ക്), ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക അവാര്‍ഡ് ശ്രുതി ശരണ്യം ( ബി 32 മുതല്‍ 44 വരെ), മികച്ച നൃത്ത സംവിധാനം ഷോബി പോള്‍ രാജ് (തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പൌളി വില്‍സണ്‍ (സൌദി വെള്ളക്ക), ഷോബി തിലകന്‍ (പത്തൊന്‍പതാംനൂറ്റാണ്ട്), മികച്ച വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷണന്‍ ( സൌദി വെള്ളക്ക), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് (റോനക്സ് സേവ്യര്‍( ഭീഷ്മപര്‍വ്വം), മികച്ച സിങ്ക് സൌണ്ട് പി വി വൈശാഖ് ( അറിയിപ്പ്), മികച്ച ശബ്ദ മിശ്രണം വിപിന്‍ നായര്‍ (ന്ന താന്‍ കേസ് കൊട്), മികച്ച ശബ്ദ രൂപകല്‍പന അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ),മികച്ച ചലച്ചിത്ര ലേഖനം സാബു നവാസിന്‍റെ ‘പുനസ്ഥാപനം എന്ന നവീന്ദ്രജാലം’ നേടി. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരീ നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍. 

spot_img

Hot Topics

Related Articles

Also Read

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു.

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

സംവിധായകനായി ജോജു ജോർജ്ജ്

0
‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.

‘ലൂസിഫറിന്റെ വിജയം എമ്പുരാനിലേക്ക്, മൂന്നാം ഭാഗമെത്തുക ഇതിലും ഗംഭീരമായി’; മോഹൻലാൽ

0
ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും...

മുത്തച്ഛനായി നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രം ‘കോപം’ റിലീസിന്

0
അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഗണപതി അയ്യര്‍ എന്ന കഥാപാത്രമായി നെടുമുടി എത്തുമ്പോള്‍ അഞ്ജലി കൃഷ്ണ മീനാക്ഷി എന്ന കൊച്ചുമകളുടെ വേഷത്തിലും എത്തുന്നു