Thursday, April 3, 2025

ഏറ്റവും പുതിയ ഗാനവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുവാൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഏറ്റവും  പുതിയ ഗാനം  പുറത്തിറങ്ങി.വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം പകർന്നത്. സംഗീത സംവിധായകനായ സുഷിൻ ശ്യാം ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും.  ‘1000 കണ്ണുമായ്’ എന്നു പേരിട്ട സുരേശന്റെ ഓട്ടോറിക്ഷ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ പതിഞ്ഞതാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു ജോസഫ്, ബാബു അന്നൂർ, തുഷാര, സുധീഷ് കോഴിക്കോട്, ശരണ്യ എം തമ്പാൻ, അജിത്ത് ചന്ദ്ര, അനീഷ് ചെമ്പഴന്തി, ഷൈനി, ബീന കൊടക്കാട്, ലക്ഷ്മണൻ, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

നിറയെ ചിരിപ്പിക്കുന്ന സംഗതികളുമായാണ് സിനിമ  വരുന്നത്. ചിത്രത്തിൽ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായും ചിത്ര നായർ സുമലത ടീച്ചറായും എത്തുന്നു. കൂടാതെ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തികച്ചും വേറിട്ട രീതിയിലുള്ള പോസ്റ്ററുകൾ കൊണ്ട് ഇതിനോടകം തന്നെ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1960, 1990, 2023 എന്നീ മൂന്ന് കാലഘട്ടങ്ങളിലൂടെ പോകുന്ന പ്രണയ മുഹൂർത്തങ്ങളാണ് സിനിമയിൽ. നാടാകെ നാടകം, ചങ്കുരിച്ചാൽ.. തുടങ്ങിയായ പാട്ടുകളും ശ്രദ്ധേയമായിരുന്നു. സിൽവർ ബൈ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക് ചേഴ്സിന്റെയും ബാനറിൽ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പിള്ളി, എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം സബിൻ ഊരാളുകണ്ടി, എഡിറ്റിങ് ആകാശ് തോമസ്, വരികൾ വൈശാഖ് സുഗുണൻ, സംഗീതം ഡോൺ വിൻസെന്റ്.  

spot_img

Hot Topics

Related Articles

Also Read

‘രാസ്ത’യുമായി അനീഷ് അൻവർ; ട്രയിലർ പുറത്തിറങ്ങി

0
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാള’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാജി. എം ആൻറണിയുടേതാണ് കഥയും...

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പൂർത്തിയാക്കി ‘പാതിരാത്രി’

0
മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി...

ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിയാനൊരുങ്ങുന്നു

0
നാല്‍പ്പത്തിയേട്ടാമത് ലോകോത്തര ചലച്ചിത്രമേളയായ ടൊറൊന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് സെപ്തംബര്‍ ഏഴിന് തിരി തെളിയിക്കും