ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ് നിർമ്മാണം.
സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോർജ്ജ്, സരസ ബാലുശ്ശേരി, തോമസ് മാത്യു, അലൻസിയർ, ലോപ്പസ്, ഗാർഗി അനന്തൻ, സജിത മഠത്തിൽ, ഷെല്ലി എൻ. കുമാർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതം രാഹുൽ രാജ്, ഗാനാരചന റഫീഖ് അഹമ്മദ്