Sunday, April 13, 2025

ഏറ്റവും പുതിയ ട്രയിലറുമായി ‘ആഭ്യന്തര കുറ്റവാളി’ 

നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി ആസിഫലി എത്തുന്നു.  ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പുതുമുഖതാരം തുളസിയും ശ്രേയാ രുക്മിണി യുമാണ്  ചിത്രത്തിൽ നായികമാരായി  വേഷമിടുന്നത്.

ജഗതി ശ്രീകുമാർ, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, റീനി ഉദയകുമാർ, ശ്രേയ രുക്മിണി, പ്രേം കുമാർ, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രീജ ദാസ്, വിജയകുമാർ തുടങ്ങിവർ അഭിനയിക്കുന്നു. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടയിമെന്റ് മൂവിയാണ് ആഭ്യന്തര കുറ്റവാളി. എഡിറ്റിങ് സോബിൻ സോമൻ, സംഗീതം ബിജിപാൽ മുറ്റത്തു, ക്രിസ്റ്റി ജോബി.

spot_img

Hot Topics

Related Articles

Also Read

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ മലയാളികള്‍

0
“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു.

സംവിധാനത്തിലും കൈ വെച്ച് മോഹൻലാൽ; ത്രീഡി ചിത്രം ‘ബറോസ്’ ഉടൻ

0
മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്.

‘അച്ഛന്‍റെ മകന്‍’ സകല കലയിലെ യുവശില്പി  

0
വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍