അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു തുടങ്ങുന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മനു മഞ്ജിത്തിന്റേതാണ് വരികൾ, സംഗീതം സാമുവേൽ എബി നിർവഹിച്ചിരിക്കുന്നു. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കർ.
ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. അനീഷ് കൊടുവള്ളിയുടേതാണ് രചന. മാല പാർവതി, അൽത്താഫ് സലീം, നവാസ് വള്ളിക്കുന്ന്, ഭഗത് മാനുവൽ, മൃദുൽ നായർ, ഉണ്ണി രാജ, ജോണി ആൻറണി എന്നിവർ മറ്റ് കഥാപാത്രങ്ങളായും എത്തുന്നു. ഛായാഗ്രഹണം സരീൻ രവീന്ദ്രൻ, എഡിറ്റിങ് സുനിൽ എസ്. പിള്ള, വരികൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. നവംബറിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.