സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഐ ആം കാതലനില്‍ നസ് ലിന്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ അനിഷ്മയാണ് നായികയായി എത്തുന്നത്. ഡോ. പോള്‍സ് എന്‍റര്‍ടൈമെന്‍റിന്‍റെ ബാനറില്‍ ഡോ പോള്‍ വര്‍ഗീസും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ദിലീഷ് പോത്തന്‍, ടി ജി രവി, ലിജോ മോള്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തിരക്കഥ സജി ചെറുകയില്‍, ഛായാഗ്രഹണം ശരന്‍ വേലായുധന്‍, എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്.
Also Read
‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.
ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.
ഹണിറോസ് നായികയായെത്തുന്ന ‘റേച്ചല്‍’; ചിത്രീകരണത്തിന് തുടക്കം കുറിച്ചു
എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രം ‘റേച്ചലി’ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഹണിറോസ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്.
‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം
മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.
ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഡി എൻ എ ജൂൺ 14- ന് തിയ്യേറ്ററുകളിലേക്ക്
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.