ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയും ഇസ്മയിൽ അബൂബക്കറും ബിലാൽ മൊയ് തുവും ചേർന്നാണ്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിങ് ചമൻ ചാക്കോ, സംഭാഷണം ആദർശ് സുകുമാരനും ഷഹബാസ് റഷീദും.