Thursday, April 3, 2025

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ  രസകരമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റർടൈമെന്റ് മൂവിയായിരിക്കും ഗെറ്റ് സെറ്റ് ബേബി. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉണ്ണി മുകുന്ദന്റെ പുതിയ കഥാപാത്രം. ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ  പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിരവാഹിച്ചത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ചിത്രസംയോജനം എഡിറ്ററും സംവിധായകനുമായ  മഹേഷ് നാരായണൻ, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീത സംവിധാനം സാം സി എസ്. ഷൂട്ടിംഗ് അടുത്ത വർഷം തുടക്കമിടും.

spot_img

Hot Topics

Related Articles

Also Read

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍

0
പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്.

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ചിത്തിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്.

ബോക്സോഫീസ് കളക്ഷനിൽ 26 കോടി നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും ബോക്സോഫീസിൽ 26 കോടി നേടി.

പുതുമുഖങ്ങളെ തേടി സംവിധായകൻ ടോം ഇമ്മട്ടി; നായകനായി എത്തുന്നത് വിനായകൻ

0
വിനായകനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലേക്ക് പുതുമുഖങ്ങൾക്കും അവസരം. ചിത്രത്തിന്റെ പേരിനൊപ്പം ‘ക്രോവേന്മാരും സ്രാപ്പേന്മാരും’  എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി...