ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു ലക്ഷത്തിലധികം വേതനം ഉള്ളവർക്കാണ് നിലവിൽ കരാർ നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ കരാർ എല്ലാ തൊഴിലാളികൾക്കും ഉറപ്പക്കണമെന്നാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ അഭിനേതാക്കൾ, സാങ്കേതിക വിധഗ്ധർ എന്നിവർക്ക് നിർബന്ധമായും സേവേന വേതന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ കീഴിൽ രെജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾക്ക് ചിത്രീകരണത്തിന് അനുമതിയുള്ളൂ. കരാറുകൾ ഇല്ലാത്ത തൊഴിൽ തർക്കത്തിന്മേൽ ഇനിമേൽ ഒരു കാരണവശാലും പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
Also Read
അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ടൊവിനോയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി; ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ടൊവിനോ തോമസും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി ചിത്രം ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃതി ഷെട്ടിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്
ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരിയിൽ തിയ്യേറ്ററിൽ
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരി 6- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ്...
‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.