Wednesday, April 2, 2025

ഒടിടി പ്ലാറ്റ്ഫോമിലേക്ക്  ‘ഓഫീസർ ഓൺ ഡ്യൂട്ടി’

കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച്  20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലും സ്ട്രീമിങ് ആരംഭിക്കും. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാർട്ട് ഫിലിംസ്, ഗ്രീന് റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ സിബി ചവറ, രഞ്ജിത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഷാഫി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. ഒരു പോലീസ് കഥാപാത്രത്തിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ചിത്രത്തിൽ അഭിനയിച്ചത്. കൂടാതെ ജഗദീഷ്, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രമായിഅഭിനയിച്ചിട്ടുണ്ട്. ഉണ്ണി ലാലു, മനോജ് കെ. യു, വൈശാഖ് ശങ്കർ, വിഷന് ജി. വാരിയർ, റംസാൻ മുഹമ്മദ്, ഐശ്വര്യ, ലേയ മാമ്മൻ, ജയ കുറുപ്പ്, എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. ക്യാമറ റോബിൻ  വർഗീസ് രാജ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങൾ; നവംബർ 22- ന് സൂക്ഷ്മദർശിനി പ്രേക്ഷകരിലേക്ക്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനി നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ...

സമാപനം കുറിച്ച് 48- മത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേള

0
താര്‍സെ൦ ദന്ദ്വാര്‍ സംവിധാനം ചെയ്ത ഡിയര്‍ ജെസ്സി  പ്ലാറ്റ്ഫോം വിഭാഗത്തില്‍ ഇരുപതിനായിരം ഡോള (13 ലക്ഷം) റും പുരസ്കാരവും നേടി. പ്രണയത്തിന്‍റ ദുരന്തകഥ പറയുന്ന ചിത്രമാണ് ഡിയര്‍ ജെസ്സി. യുഗം സൂദും പവിയ സിദ്ദുവുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

പുതുമുഖങ്ങളുമായി എത്തുന്ന ‘സമാധാന പുസ്തകം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിച്ച് രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘സമാധാന പുസ്തകം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി.

‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാള’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാജി. എം ആൻറണിയുടേതാണ് കഥയും...