ഒന്‍പത് പുതുമുഖങ്ങളുമായി ‘ആട്ടം’ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവാഗത സംവിധായകനായ ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്. ജോയ് മൂവീസിന്റെ ബാനറില്‍ ഡോ: അജിത്ത് റോയ് നിര്‍മ്മിക്കുന്ന ഈ ചിത്രം ചേംബര്‍ ഡ്രാമ കാറ്റഗറിയില്‍ പെടുന്നതാണ്. നിറയെ സസ്പെന്സുകള് നിറഞ്ഞ ചിത്രമാണ് ആട്ടം. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡെലിഗേറ്റുകള്‍ക്കായി തെരഞ്ഞെടുത്ത ഇരുപതു ചിത്രങ്ങളുടെ പട്ടികയില്‍ ആട്ടവും ഇടംനേടിയിരുന്നു. ഒന്‍പത് പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ സെറിന്‍ ശിഹാബ്, വിനയ് ഫോര്‍ട്, കലാഭവന്‍ ഷാജോണ്‍, നന്ദന് ഉണ്ണിയും എത്തുന്നു.ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളില്‍ എത്തും.
Also Read
വിജയതിലകം ചൂടി നേര്; തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു
‘ലാലേട്ടനെ തിരിച്ചു കിട്ടി’യ ആവേശത്തിലാണ് ആരാധകർ. ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഗംഭീര മെക്കോവറുമായി മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരവിസ്മയം മോഹൻലാൽ.
‘വർഷങ്ങൾക്ക് ശേഷം’ ട്രയിലറുമായി വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ മൂവിയുടെ ട്രയിലർ പുറത്തിറങ്ങി
‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.