Thursday, April 3, 2025

‘ഒരു കട്ടിൽ ഒരു മുറി’; ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ

രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ഷാനവാസ് ഇതിന് മുൻപ് സംവിധാനം ചെയ്തിരുന്ന തൊട്ടപ്പൻ, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്നതാണ്  ചിത്രത്തിന്റെ കഥാപശ്ചാത്തലം. ‘ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങ ളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.  സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി

ട്രൈലറില്‍ നര്‍മവുമായി  ബേസില്‍ ചിത്രം ഫാമിലി

0
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്

ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്

0
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.

ജോയ് കെ മാത്യു ചിത്രം അൺബ്രേക്കബിൾ; ചിത്രീകരണം പൂർത്തിയാക്കി

0
മലയാള ടെലിവിഷൻ- സിനിമാമേഖലകളിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ മോളി കണ്ണമ്മാലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2025 നവംബറിൽ ടുമോറോ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു