വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ ‘അരവിന്ദന്റെ അതിഥികള്‍’ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഷൂട്ടിങ്ങ് സെറ്റ് മുന്‍ ആരോഗ്യമന്ത്രിയും സ്ഥലം എം എല്‍ എ യുമായ ശൈലജ ടീച്ചര്‍ സന്ദര്‍ച്ചു. കണ്ണൂരിലുള്ള മട്ടന്നൂരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ഈ വര്‍ഷത്തെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പി. പി കുഞ്ഞിക്കണ്ണനെ ശൈലജ ടീച്ചര്‍ ആദരിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള യുവാവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. മട്ടന്നൂരിലെ കല്യാട്ടുള്ള പുരാതനമായ തറവാട്ടില്‍ വെച്ചാണ് ഇപ്പോള്‍ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇനി കൊച്ചി, ചെന്നൈ, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.