Friday, November 15, 2024

ഒരു പൂവിരിയും സുഖമുള്ള പാട്ടുകള്‍

ജയചന്ദ്രന്‍, യേശുദാസ്, എം ജി ശ്രീകുമാര്‍. മലയാളികള്‍ക്കിടയില്‍ ഗായകരുടെ പേരെടുത്ത് പരിശോധിച്ചാല്‍ മനസ്സിലേക്ക് ഓടിയെത്തുക ഇവരായിരിക്കും. മലയാള സിനിമാ സംഗീത ലോകത്ത് നിന്നെന്നല്ല മലയാളി മനസ്സില്‍ നിന്നുപോലും ഒഴിച്ച് കൂടാനാവാത്ത ഗായകനാണ് എം ജി ശ്രീകുമാര്‍. മോഹന്‍ലാല്‍ അഭിനയിച്ച ആദ്യകാല സൂപ്പര്‍ ഹിറ്റ് സിനിമകളിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടുവാനും ഭാഗ്യമുണ്ടായത് എം ജി ശ്രീകുമാറിനായിരുന്നു. മോഹന്‍ലാല്‍ നിര്‍മ്മാതാവ് സുരേഷ്, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരുടെ പ്രധാന കണ്ണിയായി എം ജി ശ്രീകുമാറും വിളക്കിച്ചേര്‍ക്കപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ച മിക്ക ഹിറ്റ് സിനിമകള്‍ക്കും പ്രശസ്തമായ ഗാനങ്ങള്‍ ആലപിക്കുവാനും എം ജി ശ്രീകുമാറിന് കഴിഞ്ഞു. സഹോദരനും പ്രശസ്ത സംഗീത സംവിധായകനുമായ എം ജി രാധാകൃഷണന്‍, ഗായികയും സഹോദരിയുമായ ഓമനക്കുട്ടിയമ്മ എന്നിവരുടെ കൂടെ സംഗീതലോകത്ത് തഴച്ചു വളരുകയായിരുന്നു എം ജി ശ്രീകുമാര്‍.

എം.ജി. ശ്രീകുമാർ

പ്രേംനസീര്‍ എന്ന മലയാളത്തിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറിന്‍റെ പാട്ടുകളില്‍ ഭൂരിപക്ഷവും അവകാശപ്പെട്ടിരുന്നതും  അംഗീകരിച്ചു പോന്നതും യേശുദാസിന്‍റെ സ്വരത്തെ ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കടന്നു വന്നപ്പോള്‍ എം ജി ശ്രീകുമാര്‍ മാത്രമേ മോഹന്‍ലാല്‍ സിനിമകളില്‍  പാടിയാല്‍ ശരിയാകുകയുള്ളൂ എന്ന നിലവന്നു. ഒരു ഗായകന്‍ എന്ന നിലയില്‍ സ്വരഗാംഭീര്യത്തിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്നു എം ജി ശ്രീകുമാര്‍. എന്നാല്‍ തുടരെ തുടരെ നിരവധി അംഗീകാരങ്ങള്‍ അവാര്‍ഡുകള്‍ എം ജി ശ്രീകുമാറിനെ തേടിയെത്തി. ഹിസ് ഹൈനസ് അബ്ദുല്ലയിലെയും കിരീടത്തിലെയും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെയും ഭരതത്തിലെയും തേന്മാവിന്‍ കൊമ്പത്തിലെയും വടക്ക് നോക്കിയന്ത്രത്തിലെയും ….അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ പാടിക്കൊണ്ട് എം ജി ശ്രീകുമാര്‍ യേശുദാസിനും ജയചന്ദ്രനും ഒപ്പം മലയാളി മനസ്സുകളില്‍ വളര്‍ന്ന് വന്നു. 

മികച്ച ഗായകനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരവും കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയെങ്കിലും  വിവാദങ്ങള്‍ക്ക് ശമനമുണ്ടായിരുന്നില്ല . 1990 ല്‍ ഹിസ്ഹൈനസ് അബ്ദുല്ലയിലെ ‘നാദരൂപിണി ശങ്കരി പാഹിമാം’ എന്നഗാനവും 1999 ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചാന്തുപൊട്ടും ചങ്കെലെസ്സും ചാര്‍ത്തി വരുന്നവളെ തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൂടാതെ ഈ ഗാനങ്ങള്‍ പാടിയ ഗായകനെ തേടി മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരവും എത്തി. ഗായകനായും അവതാരകനായും ടെലിവിഷൻ താരമായും ഓരോ വീടിന്‍റെയും സ്വീകരണ മുറികളില്‍ എം ജി ശ്രീകുമാര്‍ സുപരിചിതനായി. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും എം ജി ശ്രീകുമാറും അദ്ദേഹത്തിന്‍റെ പാട്ടുകളും സ്വീകരിക്കപ്പെട്ടു. 1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിലെ ‘വെള്ളിക്കൊലുസോടെ കളിയാടും അഴകേ നിന്‍ ഗാനങ്ങളില്‍ ഞാനാണാദ്യം താളം’ എന്ന പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗായകനായി എം ജി ശ്രീകുമാര്‍ അരങ്ങേറ്റം കുറിക്കുന്നത്. 

പുതിയൊരു ശബ്ദത്തിലൂടെ കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി എന്നദ്ദേഹം പാടിയപ്പോള്‍ പാട്ടിന്‍റെ ആസ്വാദ്യത മലയാളികള്‍ക്ക് യേശുദാസിനോളം തന്നെ ഉണ്ടായിരുന്നു. നാദരൂപിണിയില്‍ ഭക്തിരസത്തിന്‍റെ ആനന്ദത്തില്‍ മലയാളികള്‍ ലയിച്ചു ചേര്‍ന്നു. അച്ഛനും അമ്മയും സഹോദരങ്ങളും സംഗീതത്തില്‍ വിരാജിച്ചപ്പോള്‍ ആ പാതയില്‍ നിന്നും വേറിട്ട ശൈലി എം ജി ശ്രീകുമാറിനും ഉണ്ടായിരുന്നില്ല. സംഗീതം പിറന്ന വീട്ടില്‍ സ്വരങ്ങളുടെയും ശ്രുതിലയങ്ങളുടെയും സംഗമ ഭൂമിയായിരുന്നു എക്കാലത്തും. പാടിയപാട്ടുകളെല്ലാം കാതിലൂടെയൊഴുകി ഹൃദയത്തില്‍ തളം കെട്ടി നില്‍ക്കുമായിരുന്നു. പ്രണാമം എന്ന  ചിത്രത്തിലെ ‘താളം മറന്ന താരാട്ടു കേട്ടെന്‍’, താളവട്ടം എന്ന ചിത്രത്തിലെ കളഭം ചര്‍ത്തൂം ‘പൊന്‍വീണേ’, ആര്യന്‍ എന്ന ചിത്രത്തിലെ പൊന്‍മുരളിയൂതും’, ചിത്രത്തിലെ ‘ദൂരെ കിഴക്കുദിക്കും’, ’പാടം പൂത്ത കാലം’,സ്വാമിനാഥ പരിപാലയാശുമാം’, ‘ഈറന്‍ മേഘം പൂവും കൊണ്ട്’, മൂന്നാം പക്കത്തിലെ ‘താമരക്കിളി പാടുന്നു’, ഒരു മുത്തശ്ശിക്കഥയിലെ ‘കണ്ടാല്‍ ചിരിക്കാത്ത’,വിചാരണ എന്ന ചിത്രത്തിലെ ‘ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു’, അഥര്‍വത്തിലെ ‘പൂവായ് വിരിഞ്ഞു’, തുടങ്ങി ഹിറ്റ് പാട്ടുകളുടെ തമ്പുരാനാണ് അന്നും ഇന്നും എന്നും എം ജി ശ്രീകുമാര്‍ എന്ന പിന്നണിയഗായകൻ.

spot_img

Hot Topics

Related Articles

Also Read

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

പുത്തന്‍ ചിത്രമൊരുക്കി ഷാനവാസ് കെ ബാവക്കുട്ടി

0
സ്  മത്ത്, തൊട്ടപ്പന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുത്തന്‍ പടം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ആഗസ്ത് 17 നു ചിത്രം ആരംഭിക്കും.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.

ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ആടുജീവിതം’

0
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ബെന്യാമിന്റെ മാസ്റ്റർപീസ് നോവൽ ആടുജീവിതമാണ് സിനിമയുടെ കഥ.