Wednesday, April 2, 2025

 ‘ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രൻസും ശങ്കറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ: ഡോക്ടർ വിജയന് കൈമാറി പ്രകാശനം ചെയ്തു. ബ്ലൂമൌണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്ലൂസെഴ്സ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ. ശ്രീനിവാസനാണ്. ലഹരിമാഫിയയുടെ പിടിയിലകപ്പെട്ട ചെറുപ്പക്കാരുടെ ജീവിതത്തെ പ്രമേയമാക്കിക്കൊണ്ടുള്ള ഈ സിനിമ ഹൊറർ സ്വഭാവമുള്ളതാണ്.

ഇന്ദ്രൻസ്, ശങ്കർ, നെൽസൺ, ചാർമ്മിള, ഗീത വിജയൻ, രമ്യ പണിക്കർ, മിഥുൻ മുരളി, അഞ്ജലി കൃഷ്ണ, കൃഷ്ണ പ്രിയദർശൻ, തങ്കച്ചൻ വിതുര, പൂജപ്പുര രാധാകൃഷ്ണൻ, മുരളി ചന്ദ്, വിഷ്ണു പ്രിയ, ജയകുമാർ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വഞ്ചിയൂർ പ്രവീൺ കുമാർ, സനീഷ്, മനു സി കണ്ണൂർ, ആർ കെ, സാബു വിക്രമാദിത്യൻ, മഞ്ജിത്ത് എന്നിവർ കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബാബു രാജേന്ദ്രൻ, കഥ- തിരക്കഥ അഖിലൻ ചക്രവർത്തി, എഡിറ്റിങ് വിഷ്ണു കല്യാണി, ഗാനരചന എസ് ദേവദാസ്, ജയകുമാർ, കൃഷ്ണ പ്രിയദർശൻ, സംഗീതം മിഥുൻ മുരളി, ആർ സി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം വിധു പ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ.

spot_img

Hot Topics

Related Articles

Also Read

സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായി ഡാന്‍സ് പാര്‍ട്ടി

0
വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രയാഗയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍ ഡാന്‍സും പാര്‍ട്ടിയുമായി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രമേയം.

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

ജയിൻ ക്രിസ്റ്റഫർ മൂവി ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു

0
ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ.

മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു

0
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി...