Thursday, April 3, 2025

ഒരു സയന്റിസ്റ്റിന്റെ കഥയുമായി  ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു

എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ   ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു. ഡി. കെ. സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ ആണ് തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമ്മിക്കുന്നത്. ഒരു സയന്റിസ്റ്റിന്റെ കത പറയുന്ന ചിത്രമാണ് ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’. അർജുൻ ബോധിയുടെ കണ്ടുപിടിത്തവും അതിനെ വാണിജ്യവത്കരിക്കാനായി ശ്രമിക്കുന്ന മാഫിയ സംഘവും തുടർന്നുള്ള സംഘർഷങ്ങളുമാണ് ചിത്രത്തിൽ.

ശാസ്ത്രവും മതവും മനുഷ്യനന്മയ്ക്ക് വേണ്ടിയായിരിക്കണമെന്ന സന്ദേശം കൂടി നല്കുന്നുണ്ട് ഈ ചിത്രം. കൈലാഷ് നായകനായി എത്തുന്ന ചിത്രത്തിൽ സായ് കുമാർ, ചെമ്പിൽ അശോകൻ, ശോഭി തിലകൻ, മധുപാൽ, പ്രമോദ് വെളിയനാട്, അരിസ്റ്റോ സുരേഷ്, സലീം എസ്, റിനിൽ ഗൌതം, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംഗീതം റിനിൽ ഗൌതം, ഛായാഗ്രഹണം രഞ്ജിത് രവി. തിരുവനന്തപുരം മീൻമുട്ടി, അരുണാചൽ പ്രദേശ്, ടിബറ്റ്, പാതിരാമണൽ തുടങ്ങിയ ഇടങ്ങളിൽ ചിത്രീകരണം നടക്കും.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’

0
സൌദി അറേബ്യയിലെ ദമാമിൽ വെച്ച് നടന്ന ചടങ്ങിൽ അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സർ ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചു.

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

‘ക്വീൻ എലിസബത്തി’ൽ മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ഡിസംബർ 29 ന് പ്രദർശനത്തിന്

0
അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം കൂടിയാണ് ‘ക്വീൻ എലിസബത്ത്’.

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നുമലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പട്ടു പുറത്തിറങ്ങിയ...