സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ചിത്രീകരണം പൂജപ്പുര സെൻട്രൽ ജയിൽവളപ്പിൽ ആരംഭിച്ചു. കേന്ദ്രം സിനിമയിൽ അഭിനയിക്കുവാനുള്ള അനുമതി നല്കിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. കേന്ദ്രമന്ത്രിയുടെ ഓഫീസും സിനിമാ സെറ്റിൽ പ്രവർത്തിക്കും. ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിത്രം മാത്യൂസ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ പൂജ ജയിൽ വളപ്പിൽ വെച്ച് നടന്നു. 2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. ഷിബിൻ ഷാജികുമാറിന്റെതാണു തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹർഷവർദ്ധനൻ രമേശ്വരൻ.
Also Read
പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.
‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ്...
പറന്നുയരാനൊരുങ്ങി ‘ഗരുഡന്‍;’ ട്രൈലര്‍ റിലീസായി
ബിജുമേനോനും സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗരുഡ’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ് ഗരുഡന്‍.
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.
ഷറഫുദ്ദീനും അനുപമയും പ്രധാനകഥാപാത്രങ്ങൾ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ദ പെറ്റ് ഡിറ്റെക്ടിവ്’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ നിർമാതാവായും ഷറഫുദ്ദീൻ ആദ്യമായി എത്തുന്നു.
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ...