Wednesday, April 2, 2025

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

മലയാളി മനസ്സുകളിലെയും മലയാള സിനിമയിലെയും സംഗീതലോകത്തെയും ഗായത്രി വീണയാണ് പ്രിയങ്കരിയായ വിജി എന്ന വൈക്കം വിജയലക്ഷ്മി. കാഴ്ചയുടെ ലോകം അന്യമായ പെണ്‍കുട്ടി. എന്നാല്‍ വൈക്കം വിജയലക്ഷ്മിയെന്ന കലാകാരിയെ അടയാളപ്പെടുവാന്‍ അവര്‍ക്കു സിദ്ധിച്ച സംഗീതമാണ് അടയാള മുദ്ര. സംഗീതത്തിന്‍റെ ഭാവസാന്ദ്രമായ പാതയില്‍ അതിജീവനത്തിലൂടെ ജീവിതത്തിലേക്ക് ഭഗീരഥ പ്രയത്നം കൊണ്ട് മഹായാനം നടത്തുന്ന പാട്ടുകാരി.

കുട്ടിക്കാലത്ത് കളിപ്പാട്ടമായി കിട്ടിയ വീണയെ കൂട്ടുകാരിയായി കൂടെ ക്കൂട്ടിയ വിജലക്ഷ്മിയുടെ ഒപ്പം ഇന്നും അതേ സംഗീതമുണ്ട്. ഉയരങ്ങളില്‍ കൈപ്പിടിച്ചുയര്‍ത്തുന്ന ഏകാന്തതകളില്‍ കൂട്ടിരിക്കുന്ന ആത്മ വിശ്വാസത്തിന്‍റെ കരുത്ത് നല്‍കുന്ന ജീവന് വെള്ളവും വെളിച്ചവും പകരു ന്ന സംഗീതമെന്ന ദൈവികമായ കല. മകളുടെ സംഗീതവാസന കണ്ട് അച്ഛന്‍ നിര്‍മ്മിച്ചു കൊടുത്ത ഒറ്റക്കമ്പി വീണയിലായി പിന്നീട് വിജയ ലക്ഷ്മിയുടെ ലോകം. കുന്നുക്കുടി വൈദ്യനാഥനാണ് വിജയലക്ഷ്മിയുടെ വീണയ്ക്ക് ‘ഗായത്രി വീണ’ എന്ന പേര് നല്കിയത്. പതിനെട്ടു വര്‍ഷത്തോളം വിജയലക്ഷ്മിയുടെ  സംഗീത തപസ്യയില്‍ ഗായത്രി വീണയും വേദികളില്‍ നിറഞ്ഞു.

അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.  ചലച്ചിത്ര ലോകത്ത് വൈക്കം വിജയലക്ഷ്മിയെന്ന ഗായികയെ അടയാളപ്പെടുത്തുന്നത് കമല്‍ ചിത്രമായ  സെല്ലുലോയിഡിലെ “കാറ്റേ കാറ്റേ” എന്ന ഗാനമാണ്. മലയാള സിനിമയില്‍ അതോടെ ആ ശബ്ദം  ഹിറ്റുകളുടെ ചരിത്രരേഖകളില്‍ തങ്ക ലിപികള്‍ കൊണ്ട് അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു.

പ്രതിഭയുടെ അര്‍പ്പണബോധത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പര്യായമായി വൈക്കം വിജയലക്ഷ്മി നമ്മുടെ മനസ്സുകളിലേക്ക് കൂട് കൂട്ടുകയായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ മനസ്സിലേക്കും ഈ കൊച്ചു ഗായിക ഇടംനേടി. ഏഴാം വയസ്സില്‍ ശാസ്ത്രീയ സംഗീതത്തില്‍ പാണ്ഡിത്യം നേടിയ വിജയലക്ഷ്മിയില്‍ സംഗീതം അഗാധമായി ഇഴുകിച്ചേര്‍ന്ന് നിന്നു.സംഗീതത്തില്‍ മാത്രമല്ല ,നിലപാടുകളിലും തീരുമാനങ്ങളിലും വ്യക്തിത്വമുള്ള ഗായികയായിരുന്നു വൈക്കം വിജയലക്ഷ്മി. ഉള്‍ക്കാഴ്ചയിലൂടെ അവര്‍ മറ്റുള്ളവര്‍ കാണാത്ത പ്രപഞ്ചത്തെ കണ്ടു.

സംസ്ഥാന യുവജനോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈക്കം വിജയലക്ഷ്മി 2013- ല്‍ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, 2012- ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം എന്നിവ സ്വന്തമാക്കി. ‘നടന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചന്‍റെ സംഗീതത്തില്‍  “ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ നിന്‍റെ” എന്ന ഗാനം വിജയലക്ഷ്മിക്കായി പിറന്നതാണെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പ്രതീക്ഷകളുടെയും അതിജീവനത്തിന്‍റെയും പൊസെറ്റിവ് എനര്‍ജിയായിരുന്നു വൈക്കം വിജയലക്ഷ്മി. ജീവിതത്തെ ശുഭകരമായി കാണുന്നതിനാല്‍ തന്നെ തമാശകള്‍ കൊണ്ടു അവര്‍ അടിപൊളിയായിരുന്നു മറ്റുള്ളവര്‍ക്കെല്ലാം.

മെലഡിയിലും അടിച്ചുപൊളിയിലും കോമഡി ഗാനങ്ങളിലുമെല്ലാം മലയാളിയുടെ പ്രിയപ്പെട്ട വിജി നിറഞ്ഞു നിന്നു. ഒരു വടക്കന്‍ സെല്‍ഫി എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ ഈണമിട്ടു വൈക്കം വിജയ ലക്ഷ്മി ആലപിച്ച  “കൈക്കോട്ടും കണ്ടിട്ടില്ല കയ്യില്‍ തഴമ്പുമില്ല ” എന്ന ഗാനം വളരെ വേഗംതന്നെ ജനപ്രിയമായി. ഉട്ടോപ്യയിലെ രാജാവു എന്ന ചിത്രത്തില്‍ പി എസ് റഫീഖിന്‍റെയും ഔസേപ്പച്ചന്‍റെയും കൂട്ടുകെട്ടില്‍ പിറന്ന “ഉപ്പിന് പോണ വഴിയേത് ഉട്ടോപ്യെടെ തെക്കേത്” എന്ന പാട്ടും ആരാധകര്‍ ഏറ്റെടുത്തു.

കനലിലെ “കിള്ളാതെ ചൊല്ലാമോ”, ബാഹുബലിയിലെ (ഡബിങ് ) ആരിവന്‍ ആരിവന്‍ “, ആക്ഷന്‍ ഹീറോ ബിജുവിലെ “ചിരിയോ ചിരി”, അപ്പൂപ്പന്‍ താടിയിലെ “പുഴയൊരു നാട്ടുപെണ്ണ് “, ടി പി 51 ലെ “മുണ്ടോപ്പാടവരമ്പത്ത് “, തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലെ “ചക്കിന് വെച്ചത് “, ഇടിയിലെ “ശെയ്ത്താന്‍റെ ശേയ്ത്താ”, സഖാവിലെ “ഉദിച്ചുയര്‍ന്നെ “, ഹിസ്റ്റോറി ഓഫ് ജോയിയിലെ “പുതുമഴയിതാ “, CIA ലെ “കേരള മണ്ണിനായി”, ‘വീര’ ത്തിലെ ‘മേലെ മാണിക്യ “, സത്യയിലെ ചിന്തിച്ചോ നീ “, കട്ടപ്പനയിലെ ഋത്വിക് റോഷനിലെ പാരുടയാ മറിയമേ”, ’അനുരാഗ കരിക്കിന്‍വെള്ള’ത്തിലെ…തുടങ്ങി നിരവധി ചിത്രങ്ങളില്‍ വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ ഗാനങ്ങള്‍ കയ്യൊപ്പു ചാര്‍ത്തി,  മലയാളി മനസ്സുകളിലും ….

spot_img

Hot Topics

Related Articles

Also Read

2022 – കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്; സർക്കാർ ഉത്തരവിൽ പുതിയ ജൂറി രൂപീകരണം നടന്നു

0
കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ സർക്കാർ ഉത്തരവിൽ പുതിയ ജൂറി നിർണയം നടന്നു. 2022 ലെ അവാർഡുകൾ നിർണ്ണയിക്കുന്നതിലേക്കാണ് പുതിയ ജൂറി അംഗങ്ങളെ സർക്കാർ ഉത്തരവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മാന്ത്രിക വിരലുകളാൽ തബലയിൽ സംഗീതം നെയ്ത ഉസ്താദ് സാക്കിർ ഹുസൈന് വിട

0
സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73-...

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക്

0
സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്‍സണ്‍ മാഷിന്‍റെ 12- മത് ഓര്‍മദിനമായ  ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു പുരസ്കാരം സമ്മാനിക്കും

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

0
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...