പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തിരക്കഥയും സംഭാഷണവും ബാലഗോപാൽ നിർവഹിക്കുന്നു. സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകനായി എത്തുന്നത്. അബൂസലീം ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ജോണി ആൻറണി, സൂര്യ കൃഷ്, എബിൻ ബിനോ, ശ്രീജിത്ത് രവി, ടിനി ടോം, ദിനേശ് പണിക്കർ, സുജിത് ശങ്കർ, പാർവതി രാജൻ, സിനോജ് വർഗീസ്, ഇനിയ, ഗായത്രി സതീഷ്, അജയ് നടരാജ്, സുന്ദർ പാണ്ഡ്യൻ, ലാൽ ബാബു, മാത്യുസ് അബ്രാഹാം, അനീഷ് ശബരി, കൃഷ്ണേന്ദു സ്വരൂപ് വിനു, സോണിയ മലഹർ, രജിത് കുമാർ, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
Also Read
ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...
ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’
രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന...
‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി
‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.