മലയാള സിനിമയിൽ കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ചു കൊണ്ട് വെള്ളിത്തിരയുടെ അഭ്രപാളിയിലേക്ക് ജീവിതവുമായി അതിവേഗം കടന്നുകളഞ്ഞ പത്മരാജൻ. റഹ്മാനൊത്തുള്ള വിലയേറിയ സമയം പങ്കിടുമ്പോൾ അച്ഛനെ ഓർത്തു, മകൻ അനന്ത പത്മനാഭൻ. പത്മരാജൻ കണ്ടെത്തിയ അപൂർവ്വങ്ങളിൽ അപൂർവമായ അഭിനയകലയിലെ മാണിക്യമായിരുന്നു റഹ്മാൻ. ‘എക്കാലവും തന്റെ അച്ഛന് പ്രിയപ്പെട്ട ഒരാളാണ് റഹ്മാൻ. അച്ഛന്റെ പ്രിയ ശിഷ്യൻ’. വില്ലനായും നായകനായും സഹനടനായും യുവമിഥുനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കൌമാരക്കാരൻ.
(pic: courtesy)
“വിളിക്കുന്നോ പപ്പാ?” നജീം പിന്നെയും തിരക്കുന്നു. “ഇല്ല. ഞാൻ വിളിക്കില്ല”. ഫോൺ വെച്ചു. അഞ്ചു നിമിഷങ്ങൾക്കുള്ളിൽ എനിക്ക് ഫോൺ വന്നു. “പപ്പൻ. റഹ്മാൻ!” അച്ഛന്റെ പ്രിയപ്പെട്ട റഷീൻ! കണ്ണ് നിറഞ്ഞു. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ചെക്കൻ. സിനിമയിൽ മാത്രമല്ല, സ്വകാര്യ ജീവിതത്തിലും ഗോഡ് ഫാദർ. പിന്നെ ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു. തന്റെ വീഴ്ചകളിൽ അദ്ദേഹം ആത്മാർഥമായി പരിതപിച്ചു. “എന്റെ പി. ആർ. വാസ് വെരി ബാഡ്. സോറി!”
റഹ്മാന്റെ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ വെബ്ബ് സീരീസ് ‘1000 ബേബിസ്’ ന്റെ ഡബ്ബിങ് വേളയിലാണ് അനന്തപത്മനാഭനും റഹ്മാനും തമ്മിൽ 32 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്. റഹ്മാന്റെ അഭിനയജീവിതത്തിലെ ഹിറ്റ് സിനിമയായിരുന്ന ‘കരിയിലക്കാറ്റ് പോലെ’ എന്ന പത്മരാജൻ ചിത്രത്തിൽ ഡബ്ബ് ചെയ്യാൻ തയ്യാറയെങ്കിലും അതിൽ നിന്നും പിന്മാറേണ്ടി വന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്ന നന്ദകുമാർ ആയിരുന്നു അന്ന് റഹ്മാന്റെ കഥാപാത്രത്തിന് ശബ്ദം നല്കിയത്. അനന്തപത്മനാഭൻ ഫേസ്ബുക്കിൽ കുറിച്ചു. പിന്നീട് മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് രാജ്യമാണിക്യത്തിലൂടെ റഹ്മാന്റെ ശബ്ദം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് സ്വന്തമാകുന്നത്.
(pic: courtesy)
പത്മരാജന്റെ അരുമ ശിഷ്യനായ റഹ്മാന്റെ കണ്ടപ്പോൾ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളും അനന്തപദ്മനാഭൻ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മൂന്നാം പക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് വീഴാന് പോയപ്പോൾ റഹ്മാൻ താങ്ങിയതും ‘എനിക്കപ്പോൾ ഇവൻ താങ്ങിയത് പോലെ തോന്നി’ എന്നു പത്മരാജൻ തൊണ്ടയിടറി അന്ന് പറഞ്ഞത് ഓർക്കുകയാണ് അനന്തപദ്മനാഭൻ. ‘ഗാന്ധിമതി ബാലൻ ചേട്ടനോട് ഒരിക്കൽ പത്മരാജൻ റഹ്മാനെപ്പറ്റി പറഞ്ഞിട്ടുണ്ട്.’ അവനാ ഏറ്റവും ഇന്നസെന്റ്’. ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ സിനിമയിലേക്ക് നങ്കൂരമിട്ട ചെറു പയ്യൻ.
പിന്നീട് മികച്ച പുതുമുഖത്തിനുള്ള സഹനടനുള്ള സംസ്ഥാന അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ റഹ്മാനെ തേടി വന്നു. ഹോട്സ് സ്റ്റാർ സീരീസ് “1000 ബേബിസ്’ എന്ന സൈക്കോ ത്രില്ലർ മൂവിയിൽ സി ഐ അജയ് കുര്യൻ എന്ന കഥാപാത്രമായ റഹ്മാൻ ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ 32 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ പ്രിയ ഗുരു പത്മരാജന്റെ മകൻ അന്തപദ്മനാഭനും റഹ്മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൂടി അവിടം വേദിയാവുകയായിരുന്നു. റഹ്മാൻ, നീന ഗുപ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസാണ് 1000 പ്ലസ് ബേബീസ്. നജീം കോയ സംവിധാനം ചെയ്യുന്ന സീരീസ് ഹോട്ട്സ്റ്റാറിൽ ഉടൻ പ്രദർശനത്തിന് എത്തും.