മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് കണ്ണപ്പയിൽ എത്തുന്നത്.’ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ നാഥൻ, ഭൂത- ഭാവി- വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാൽ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി’ എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന രുദ്ര എന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ചിത്രം 2025 ഏപ്രിൽ 25 ന് ലോകമെമ്പാടും റിലീസ് ചെയ്യും. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലെ 24 ഫ്രയിംസ് ഫാക്ട്റി, എവിഎ എന്റർടയിമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ , ശരത് കുമാർ, കൌശൽ മന്ദ ദേവരാജ്, മോഹൻ ബാബു, അർപ്പിത് രംഗ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ . ഛായാഗ്രഹണം ഷെൽഡൻ ചാവു, സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റിങ് ആൻറണി ഗോൺസാൽവസ്, ചിത്രം ന്യൂസിലാഡിന്റെ ഭൂപ്രകൃതി പശ്ചാത്തലമായാണ് ഒരുങ്ങുന്നത്.