Thursday, April 3, 2025

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

കണ്ണൂര്‍ സ്ക്വാഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ലെന്ന് മമ്മൂട്ടി. ‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്. ചിത്രത്തിലെ 80 ശതമാനവും യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദുബായിയില്‍ വെച്ച് കണ്ണൂര്‍ സ്ക്വാഡിനോടനുബന്ധിച്ച് നടന്ന പത്രാമ്മേളനത്തില്‍ വെച്ചാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 90- 95 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ഒരുപാട് രാപ്പകലുകള്‍ ഉറക്കമിളച്ച് ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ് എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്. നാലാമത്തെ ചിത്രമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്ക്വാഡ്. കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. 

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പൂനെ, പാലാ, തിരുവനന്തപുരം, എറണാകുളം, മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കിഷോര്‍ കുമാര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശബരീഷ്, വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, ധ്രുവന്‍, ഷെബിന്‍ ബെന്‍സന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിയും സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

ഷെയ്ൻ നിഗം നായകവേഷത്തിൽ എത്തുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി

0
സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീര സംവിധാനം ചെയ്യുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ...

അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ  പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...

0
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.