Friday, November 15, 2024

‘കണ്ണൂര്‍ സ്ക്വാഡി’ന് പറയാനുണ്ട് അതിജീവിച്ച ‘മഹായാന’ത്തെ കുറിച്ച്

കണ്ണൂര്‍ സ്ക്വാഡ് എന്ന  മമ്മൂട്ടി നായകനായ ചിത്രത്തിന് പറയാനുണ്ട് അതിജീവിച്ച മഹായാനത്തെ കുറിച്ച്. അതെ, മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ക്ലാസിക് സിനിമകളില്‍ ഒന്നാണ് 1989- ല്‍ ജോഷി സംവിധാനം ചെയ്ത മഹായാനം. എന്നാല്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ മഹായാനത്തിന് കഴിഞ്ഞില്ല. മഹായാനത്തിന്‍റെ നിര്‍മാതാവായ സി ടി രാജന് അന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കടക്കെണിയിലായ അദ്ദേഹം പിന്നീട് പൂര്‍ണമായും സിനിമ നിര്‍മാണമേഖലയെ ഉപേക്ഷിക്കുകയായിരുന്നു. അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും. റോബി വര്‍ഗീസ് രാജിന്‍റെ ഭാര്യ ഡോ അഞ്ജു മേരിയാണ് ഈ അപൂര്‍വത സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് കണ്ണൂര്‍ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി

0
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി.

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ  ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ

0
കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു

പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

0
കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി.

വേറിട്ട കഥയുമായി ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിൽ

0
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.