Thursday, April 3, 2025

കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി നായകന്‍; പിറന്നാള്‍ ദിനത്തില്‍ ട്രൈലറുമായി റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം

നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ട്രെയിലര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസായി. ഷാഫിയാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്. ഇത് നാലാമത്തെ ചിത്രമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്ക്വാഡ്. കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.  

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പൂനെ, പാലാ, തിരുവനന്തപുരം, എറണാകുളം, മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കിഷോര്‍ കുമാര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശബരീഷ്, വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, ധ്രുവന്‍, ഷെബിന്‍ ബെന്‍സന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിയും സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ

0
കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’...