Friday, April 4, 2025

കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്. നാലാമത്തെ ചിത്രമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്ക്വാഡ്. കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. 

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പൂനെ, പാലാ, തിരുവനന്തപുരം, എറണാകുളം, മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കിഷോര്‍ കുമാര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശബരീഷ്, വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, ധ്രുവന്‍, ഷെബിന്‍ ബെന്‍സന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിയും സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ദുബായ് ഇന്റർനാഷണൽ ഫിലിം അവർഡുമായി ‘കാക്കിപ്പട’

0
ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി കാക്കിപ്പട. ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ചിത്രത്തിനാണ് അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് കാക്കിപ്പട.

‘രാമചന്ദ്ര ബോസ് & കോ ‘ ടീസറില്‍ കൊള്ളക്കാരനായി നിവിന്‍ പോളി

0
മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ ഇടുക്കി, വിജിലേഷ്, വിനയ് ഫോര്‍ട്ട്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ...

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.