സുന്ദർബൻ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ മികച്ച നറേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ‘എഴുത്തോല’ ജൂലൈ അഞ്ചുമുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിഷ സാരംഗ് ആണ് പ്രധാനകഥാപാത്രമായി എത്തുന്നത്. ടി ശങ്കറും സതീഷ് ഷേണായിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ, കൃഷ്ണപ്രസാദ്, ഹേമന്ദു മേനോൻ, ഗോപൻ മങ്കാട്ട്, പോളി വൽസൻ, സ്വപ്ന പിള്ള, രഞ്ജിത് കലാഭവൻ, ജയകൃഷ്ണൻ, സുന്ദര പാണ്ഡ്യൻ, മാസ്റ്റർ ജെറാമി, മാസ്റ്റർ ശ്രീയാൻഷ്, എല്ലാ മരിയ, പ്രഭു,അനുപമ, എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. വരികൾ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒളപ്പമണ്ണ, ബിലു വി നാരായണൻ, സംഗീതം മോഹൻ സിതാര, പ്രശാന്ത് കർമ്മ, ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി.
കഥ – തിരക്കഥ- സംഭഷണം – സംവിധാനം സുരേഷ് ഉണ്ണികൃഷ്ണൻ; ‘എഴുത്തോല’ ജൂലൈ 5 മുതൽ തിയ്യേറ്ററുകളിലേക്ക്
Also Read
ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.
ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ‘ബോഗയ്ൻവില്ല’ ; സംവിധാനം അമൽനീരദ്
അമൽ നീരദ് സംവിധാനം ചെയ്ത് ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം...
നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
ഷെയ്ൻ നിഗം വീണ്ടും നായക വേഷത്തിൽ; ചിത്രം അണിയറയിൽ ഒരുങ്ങുന്നു
എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.