പ്രകൃതിയെക്കുറിച്ച്, മണ്ണിനെ കുറിച്ച്, മനുഷ്യനെ കുറിച്ച് ആവാസവ്യവസ്ഥയെ കുറിച്ച് കഥപറയുന്ന ചിത്രം ‘തല്‍സമയം’ ചിത്രീകരണം പൂര്‍ത്തിയായി. നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്. കര്‍ഷകനായ സഹദേവന്‍റെയും മകള്‍ ജയയുടെയും കഥയാണ് ‘തല്‍സമയ’ത്തില്‍.
അരവിന്ദന്‍ ഫെയ്സ് ഗ്യാലറിയുടെ ബാനറില്‍ ഒരുങ്ങുന്ന തല്‍സമയം ഒരു ജനകീയ ചിത്രം കൂടിയാണ്. ദേവപ്രസാദ്, അനില്‍ കമലകൃഷ്ണന്‍, സത്യജിത്ത്, സുനില്‍ കുമാര്‍, പ്രണവ് മുംബൈ. രേഷ്മ നായര്‍, ലങ്കാലക്ഷ്മി, ദേവകിയമ്മ, വിജോഅമരാവതി, എലിസബത്ത്, വൈശാഖ്, പ്രതാപന്‍, പ്രമോദ് പടിയത്ത്, കൊടുമ്പ് മുരളി, രമാദേവി, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ പ്രശസ്ത ഛായാഗ്രാഹകനായ മണികണ്ഠന്‍ വടക്കാഞ്ചേരിയും സജീഷ് നമ്പൂതിരി എഡിറ്റിങ്ങും പശ്ചാത്തല സംഗീതം അനീഷ് നോബര്‍ട്ട് ആന്‍റോയും നിര്‍വഹിക്കുന്നു. അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശനത്തിപ്രദര്‍ശനത്തിനെത്തും. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും.