കന്നട നടൻ ദീക്ഷിത് ഷെട്ടി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം ‘ഒപ്പീസി’ന്റെ പൂജ ചടങ്ങുകൾ നടന്നു. ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സോജൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ഒപ്പീസ്. ബോളിവുഡിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയനായ സോജൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24*7 എന്നവയാണ് സോജൻ ജോസഫ് മുൻപ് സംവിധാനം ചെയ്ത സിനിമകൾ.
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. സിനമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഡിസ്ട്രിബ്യൂട്ടെഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫൻ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സന്തോഷ് തുണ്ടിയിൽ, ഹരിനാരായണൻ, എം എ നിഷാദ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ലെന, സഞ്ജയ് സിംഗ്, ഇന്ദ്രൻസ്, ജോയ് മാത്യു, പ്രമോദ് വെളിയനാട്, നിധീഷ് പെരുവണ്ണാൻ, നിവിൻ അഗസ്റ്റിൻ, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന, കോബ്രോ രാജേഷ്, അനൂപ് ചന്ദ്രൻ, ജൂബി പി ദേവ്, രാജേഷ് കേശവ്, വിജയൻ നായർ, സജിതാ മഠത്തിൽ, ജീജ സുരേന്ദ്രൻ, വിനോദ് കുറുപ്പ്, ആൻറണി ചംമ്പക്കുളം, പ്രകാശ് നാരായണൻ, മജീഷ് എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്നു.
ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ച ചിത്രം ദസര ശ്രദ്ധേയമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഇഷാ തൽവാർ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നു. സോളമന്റെ തേനീചകളിലൂടെ സിനിമയിലേക്ക് ചുവട് വെച്ച ദർശന നായരാണ് നായികയായി എത്തുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ പ്രണയത്തിന്റെ വേറിട്ട ഭാവതലങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആകർഷൻ എന്റർടൈമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രദ്യുമന കോളേഗൽ ആണ് നിർമ്മാണം. സംഗീതം ജയചന്ദ്രൻ, വരികൾ റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, മനോജ് യാദവ്, ഛായാഗ്രഹണം സന്തോഷ് തുണ്ടിയിൽ, എഡിറ്റിങ് ശ്യാം ശശിധരൻ.