നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം. അറുന്നൂറിലേറെ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുഗ്, തമിഴ് സിനിമകളിലും മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. ഭക്ത പ്രഹ്ളാദ, ഭക്ത കുംബാര, മന മെച്ചിദ മഡദി, മംഗല്യ യോഗ തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലായിരുന്നു ജനനം. 16 മത്തെ വയസ്സില് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലീലവതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.
Also Read
കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.
മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്
ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീസർ പുറത്തിറങ്ങി
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം...
കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുത്തന്‍ പോസ്റ്ററുമായി ആവേശം കൊള്ളിച്ച് ‘മലൈക്കോട്ടെ വാലിബന്‍ ‘
ചിത്രത്തിന്‍റെ കഥയെ കുറിച്ചോ മറ്റ് അഭിനേതാക്കളുടെ കഥാപാത്രങ്ങളെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക് ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.