Friday, April 4, 2025

‘കപ്പേള’യ്ക്ക് ശേഷം ‘മുറ’യുമായി മുഹമ്മദ് മുസ്തഫ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രചന സുരേഷ് ബാബു നിർവ്വഹിക്കുന്നു.

മാല പാർവതി, യെദു കൃഷ്ണ, ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി, കണ്ണൻ നായർ, അനുജിത് കണ്ണൻ, ജോബിൻ ദാസ്, വിഘ്നേശ്വർ സുരേഷ്, സിബി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഫാസിൽ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം മിഥുൻ മുകുന്ദൻ. മധുരൈ, ബാംഗ്ലൂർ, തെങ്കാശി തുടങ്ങിയ ഇടങ്ങളാണ് ലൊക്കേഷനുകൾ. തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.  ഷൈൻ ടോം ആണ്...

‘മിസ്റ്റർ ബംഗാളി’ തിയ്യേറ്ററുകളിലേക്ക്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’

0
സൌദി അറേബ്യയിലെ ദമാമിൽ വെച്ച് നടന്ന ചടങ്ങിൽ അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സർ ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചു.

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്  

0
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.