നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ ചിത്രത്തിൽ പ്രധാനകഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

അൽതാഫ് സലീം, വിജിലേഷ്, ബാലൻ പാറയ്ക്കൽ, അശ്വിൻ വിജയൻ, സജിൻ ചെറുകയിൽ, നസ്ലിൻ ജമീല സലീം, സരസ ബാലുശ്ശേരി, രഞ്ജി കൺകൊൾ, സനന്ദൻ, ഹിജാസ് ഇക്ബാൽ, അനിൽ കെ കുടശ്ശനാട്, ഷംസുദ്ദീൻ മങ്കരത്തൊടി, വിനീത് കൃഷ്ണൻ, അനുരൂപ്, തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നു. ഹരിതപ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ ആണ് നിർമ്മാണം. ഛായാഗ്രഹണം ഷാഫി കോറോത്ത്,തിരക്കഥ ആശിഫ് കക്കോടി, വരികൾ നിഷാദ് അഹമ്മദ്, സംഗീതം ശ്രീഹരി നായർ, എഡിറ്റിങ് നിഷാദ് യൂസഫ്. ജനിവാരി ആദ്യം പ്രദർശനത്തിന് എത്തിയേക്കും.