Thursday, April 3, 2025

കയ്യെത്താകൊമ്പത്തെ പാട്ടുകാരി

ഒരു ചിരികണ്ടാല്‍ കണികണ്ടാല്‍ അത് മതി. മഞ്ജരി എന്ന മലയാള സിനിമയുടെ പ്രിയ ചലച്ചിത്ര പിന്നണി ഗായിക സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളാണ്. 2005 ല്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയപ്പോള്‍ മഞ്ജരിയെ തേടി നിരവധി ഗാനങ്ങളും സിനിമയില്‍ നിന്നും എത്തി. മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു മഞ്ജരി. അത്രയും പ്രിയമുള്ള ഗാനങ്ങളും അവര്‍ നമുക്ക് സമ്മാനിച്ചു. 2005 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ ‘അച്ചുവിന്‍റെ അമ്മ’യിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മഞ്ജരി ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തി ലെ “താമരക്കുരുവിക്ക് തട്ടമിട്” എന്ന ഗാനം ആളുകള്‍ ഹൃദ്യം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ ആലാപന മികവായിരുന്നു മഞ്ജരി എന്ന ഗായികയുടെ പ്രത്യേകത. ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവ് നേടിയ മഞ്ജരി രാജ്യത്തിനകത്തും പുറത്തുമായി നിരവധി  വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഗായിക മാത്രമല്ല, അഭിനേത്രി കൂടിയാണ് മഞ്ജരി. അനുരാഗം എന്ന സംഗീത ആല്‍ബത്തിലാണ് മഞ്ജരി പാടി അഭിനയിച്ചിട്ടുള്ളത്. ഇതിലെ മഞ്ഞുപെയ്ത രാവില്‍ എന്ന ഗാനം ഈണമിട്ടതും മഞ്ജരിയാണ്. കൂടാതെ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന ചിത്രത്തിലും മഞ്ജരി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായി അഭിനയിച്ചത് വി കെ പ്രകാശ് സംവിധാനം ചെയ്തു ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലാണ്. മെലഡികളും അടിച്ചുപൊളി പാടുകളും ഒരുപോലെ ആസ്വദിച്ച് പാടുന്ന ഗായിക കൂടിയാണ് മഞ്ജരി . പാട്ട് പാടുമ്പോള്‍ അതിന്‍റെ സംഗീതത്തിന്റെയും വരികളുടെയും അര്‍ത്ഥത്തെയും ആത്മാവിനെയും ഉള്‍ക്കൊണ്ടാണ് മഞ്ജരി പാടിയിട്ടുള്ളത്. മാത്രമല്ല, പാട്ടുള്ള സിനിമയിലെ കഥയെയും കഥാപാത്ര പശ്ചാതലത്തെയും സന്ദര്‍ഭത്തെയും മഞ്ജരി കൃത്യമായി മനസ്സിലാക്കിക്കൊണ്ട് പാടും. പാട്ടിന്‍റെ വിജയത്തിനു പിന്നിലെ ഈ രഹസ്യത്തെ തന്‍റെ ആലാപന ശൈലിയില്‍  ഉപയോഗിക്കുവാന്‍ മഞ്ജരിക്കു കഴിഞ്ഞിട്ടുണ്ട്. 

മഞ്ജരി ആലപിച്ച മകള്‍ക്ക് എന്ന ചിത്രത്തിലെ പാട്ട് മലയാളികളുടെ മനസ്സില്‍ തീര്‍ത്ത നൊമ്പരത്തെ ഇന്നും അതേ പടി നിലനില്‍ക്കുന്നു. മുകിലിന്‍ മകളെ എന്ന ഗാനം പ്രേക്ഷക മനസ്സുകളിലേക്ക് അതിനു ലഭിക്കേണ്ട വൈകാരികതയെ ഉത്തേജിപ്പിക്കുവാന്‍ മഞ്ജരിക്കു കഴിഞ്ഞിട്ടുണ്ട്. മെലഡി ആയാലും അടിപൊളി പാട്ട് ആയാലും ഗായകര്‍ അതിനോടു നീതി പുലര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്ന മഞ്ജരി തന്‍റെ പാട്ടിലും അതേ രീതിയെ ആണ് പിന്തുടരുന്നത്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലെ മഞ്ജരി പാടിയ ചിമ്മി ചിമ്മി എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ തേടിവരുമ്പോഴും ഗസലിനെ ഒത്തിരി സ്നേഹിക്കുന്ന ഗായികകൂടിയാണ് മഞ്ജരി.

അനന്തഭദ്രത്തിലെ എം ജി ശ്രീകുമാറിനൊപ്പം പാടിയ “പിണക്കമാണോ എന്നോടിണക്കമാണോ അടുത്തു വന്നാലും” എന്ന പാട്ടു മികച്ച യുഗ്മഗാനങ്ങളുടെ ജനപ്രിയ ഹിറ്റുകളില്‍ ഇടം നേടി. ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ ഏഴാം ബഹറിന്‍റെ,പൊന്‍മുടിപ്പുഴയോരത്ത് എന്ന സിനിമയിലെ ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍, ക്ലാസ്സ്മേറ്റ്സ് ലെ ചില്ല് ജാലക വാതിലിന്‍, കറുത്ത പക്ഷികളിലെ മഴയില്‍ രാത്രി മഴയില്‍, ഫോട്ടോ  ഗ്രാഫറിലെ എന്തേ കണ്ണന് കറുപ്പ് നിറം, രസതന്ത്രത്തിലെ ആറ്റിന്‍കരയോരത്ത്, വടക്കും നാഥനിലെ പാഹിപരം പൊരുളേ, വീരാളിപ്പട്ടിലെ ആലിലയും കാല്‍ത്തളയും, എബ്രഹാം ആന്ഡ് ലിങ്കണ്‍ എന്ന ചിത്രത്തിലെ ഉഡുരാജമുഖി മൃഗരാജകടി, വിനോദയാത്രയിലെ കയ്യെത്താ കൊമ്പത്ത്, ഹലോ എന്ന ചിത്രത്തിലെ മഴവില്ലിന്‍ നീലിമ കണ്ണില്‍, നോവല്‍ എന്ന ചിത്രത്തിലെ ഒന്നിനുമല്ലാതെ, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തിലെ മൊഴികളും മൌനങ്ങളും, തുടങ്ങി മഞ്ജരി ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മലയാളികള്‍ക്കിടയില്‍ ഇത്രയും ഗാനങ്ങള്‍ കൊണ്ട് തന്നെ  ചുരുങ്ങിയ കാലത്തിനിടയില്‍ സ്ഥാനം നേടാന്‍ മഞ്ജരിക്ക് കഴിഞ്ഞിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

100 കോടി  കളക്ഷൻ നേടി  ‘നേര്’

0
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.

“തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം;” പുരസ്കാര നിറവില്‍ റഫീഖ് അഹമ്മദ്

0
അവാര്‍ഡുകള്‍ കിട്ടുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകരമാണ്’ റഫീഖ് അഹമ്മദ് പറയുന്നു.

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

‘നടികരു’ടെ പുത്തൻ ടീസറിൽ തകർപ്പൻ പ്രകടനവുമായി ടൊവിനോയും ഭാവനയും സൌബിനും

0
ഗോഡ് സ്പീഡിന്റെ ബാനറിൽ അലൻ ആൻറണിയും അനൂപ് വേണുഗോപാലും ചേർന്ന് നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നടികർ ടീസർ റിലീസായി.